മാള ∙ മാള അരവിന്ദൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വർഷം പൂർത്തിയാകുന്നു. എന്നാൽ അദ്ദേഹത്തിന് മാളയിൽ സ്മാരകമില്ല.
മാള അരവിന്ദൻ ഫൗണ്ടേഷൻ 10 വർഷമായി ഇതിനുള്ള ശ്രമത്തിലാണ്. അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള റോഡിനോ പഞ്ചായത്തിന്റെ ബസ് സ്റ്റാൻഡിനോ മാള അരവിന്ദന്റെ പേരിടണമെന്നുള്ളത് ഫൗണ്ടേഷന്റെ വളരെക്കാലമായുള്ള ആവശ്യമാണ്. ഇതിനാവശ്യമായ ചെലവ് വഹിക്കാൻ തയാറാണെന്നു സൂചിപ്പിച്ചു ഫൗണ്ടേഷൻ കത്തും നൽകിയിരുന്നു.
എന്നാൽ നടപടിയില്ല. അഷ്ടമിച്ചിറ ഉരുണ്ടോളിയിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലവും സ്മാരക നിർമാണത്തിനു പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആ സ്ഥലത്ത് മറ്റു പദ്ധതികൾ നടപ്പാക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്.
രാജീവ് ഗാന്ധി ചത്വരത്തിൽ മാളക്കുളത്തോട് ചേർന്നുള്ള ചെറിയ ഭാഗത്ത് ‘മാള അരവിന്ദൻ സായാഹ്ന പാർക്ക്’ എന്ന ബോർഡ് സ്ഥാപിച്ച് വിഷയം ഒതുക്കാനായി മുൻ പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചതായും ഫൗണ്ടേഷൻ കുറ്റപ്പെടുത്തി.
സ്മാരകം സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്തി നൽകിയാൽ തുക അനുവദിക്കുമെന്ന് നേരത്തെ വി.ആർ.സുനിൽകുമാർ എംഎൽഎ ഉറപ്പു നൽകിയിരുന്നതായും ഇവർ പറയുന്നു. ഇതിന്റെ വെളിച്ചത്തിൽ പഞ്ചായത്ത് ഓഫിസിനു സമീപമുള്ള അഞ്ചര സെന്റ് സ്ഥലം ഇതിനായി വിനിയോഗിക്കണമെന്ന് സൂചിപ്പിച്ച് എംഎൽഎ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കത്തു നൽകിയതായി സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് പറയുന്നു.
ചെറുകിട
ജലസേചന വകുപ്പിനു മോട്ടർ ഷെഡ് നിർമിക്കാനായി 1994 ൽ ഫൗണ്ടേഷന്റെ പ്രസിഡന്റ് കൂടിയായ ഡോ.രാജു ഡേവിസ് പെരേപ്പാടൻ സൗജന്യമായി നൽകിയതാണ്. പഞ്ചായത്ത് കൈവശം വച്ചിരിക്കുന്ന ഈ ഭൂമിയിൽ 30 വർഷം പിന്നിട്ടിട്ടും പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാള അരവിന്ദൻ സ്മാരകത്തിനായി ഭൂമി വിനിയോഗിക്കണമെന്നാണ് ഫൗണ്ടേഷന്റെ ആവശ്യം.
മാള അരവിന്ദൻ സ്മാരക സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നതിനായി ഈ ഭൂമി പഞ്ചായത്തിനോ മറ്റു വകുപ്പുകൾക്കോ കൈമാറുന്നതിൽ വിരോധമില്ലെന്ന് ഡോ.രാജു ഡേവിസ് പെരേപ്പാടൻ വ്യക്തമാക്കുന്ന കത്തും ചെറുകിട ജലസേചന വകുപ്പിനു നൽകിയിട്ടുണ്ടെന്നു ഫൗണ്ടേഷൻ വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

