പത്തനംതിട്ട∙ തകർന്നുകിടന്ന കണ്ണങ്കര – കല്ലറക്കടവ് റോഡിൽ 800 മീറ്റർ ദൂരത്തിൽ അറ്റകുറ്റപ്പണി പൂർത്തിയായത് ആശ്വാസമായെങ്കിലും ആശങ്ക ഒഴിയുന്നില്ല. ഈ ഭാഗത്ത് ജലഅതോറിറ്റിയുടെ പൈപ്പ് ലൈനിൽ ഇടയ്ക്കിടെ ചോർച്ചയുണ്ടാകുന്നതാണ് കാരണം.
ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിച്ചാൽ അറ്റകുറ്റപ്പണി നടത്തിയ റോഡിനെയും ബാധിക്കും. പൊതുമരാമത്ത് വകുപ്പ് മെയ്ന്റനൻസ് വിഭാഗമാണ് റോഡിലെ തകർച്ച പരിഹരിച്ചത്.
കണ്ണങ്കര – കല്ലറക്കടവ് റോഡ് ഉൾപ്പെടെ 5 റോഡുകളിലെ അറ്റകുറ്റപ്പണിക്ക് 50 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
അബാൻ മേൽപാലം നിർമാണം ആരംഭിച്ചതോടെ ഇതുവഴിയാണ് വാഹനങ്ങൾ വഴി തിരിച്ചുവിട്ടിട്ടുളത്. ഭാരവാഹനങ്ങൾ കടന്നുപോയതിനാലാണ് പൈപ്പ് പൊട്ടി റോഡ് തകർന്നതെന്നാണ് ജലഅതോറിറ്റിയുടെ വിലയിരുത്തൽ.
2 വർഷം മുൻപ് ഈ പാത നവീകരിച്ചിരുന്നു.
തുടർച്ചയായി ജലവിതരണ പൈപ്പ് പൊട്ടിയത് റോഡിന്റെ തകർച്ചയും വേഗത്തിലാക്കിയെന്ന് പ്രദേശവാസികൾ പറഞ്ഞു. ശുദ്ധജല ക്ഷാമവും രൂക്ഷമായിരുന്നു.
പൈപ്പ് പൊട്ടിയ ഇടങ്ങളിൽ വലിയ കുഴികളും രൂപപ്പെട്ടു. പൈപ്പിലെ ചോർച്ച പരിഹരിച്ച ശേഷമേ റോഡിൽ അറ്റകുറ്റപ്പണി നടത്താൻ കഴിയുകയുള്ളുവെന്ന് മരാമത്ത് വകുപ്പ് നിലപാടെടുത്തിരുന്നു.
ചോർച്ച പരിഹരിക്കുന്നതു വരെയുള്ള കാത്തിരിപ്പ് റോഡിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തിയെയും ബാധിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

