അമയന്നൂർ ∙ അയർക്കുന്നം പഞ്ചായത്തിലെ വാലുങ്കൽ പാലം രണ്ടു വർഷം കഴിഞ്ഞും അപകടാവസ്ഥയിൽ തുടരുന്നു. 50 വർഷത്തോളം പഴക്കമുള്ള പാലം ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലാണ്.
താന്നിക്കപ്പടിയിൽ നിന്ന് വരകുമലയിലൂടെ അമയന്നൂർ കവലയിലേക്ക് എത്തുന്ന പ്രധാന പിഡബ്ല്യുഡി റോഡു കൂടിയാണിത്. ഭാരമേറിയ വാഹനങ്ങൾ പാലത്തിലൂടെ കയറി ഇറങ്ങുന്നതിനാൽ പാലത്തിനു കുലുക്കമുണ്ടെന്നും നാട്ടുകാർ പറയുന്നു.
പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടും വർഷം രണ്ടു പിന്നിട്ടു. എന്നിട്ടും പാലം പുതുക്കി പണിയുന്നതിന് നടപടി ആയില്ലെന്നാണ് നാടിന്റെ പരാതി.
നിലവിൽ പാലത്തിന്റെ ഇരുവശങ്ങളിലും ക്രോസ് ബാറുകൾ സ്ഥാപിച്ച് വഴി അടച്ചിരിക്കുകയാണ്. എത്രയും വേഗം നാടിന്റെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

