നടുവണ്ണൂർ ∙ പുഴയിൽ കടപുഴകി വീണ മരങ്ങൾ നീക്കാത്തതു വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്നതിനാൽ തീരമിടിച്ചിൽ ഭീഷണി. വാകയാട് കോവുമ്മൽ ഇബ്രാഹിം, കോവുമ്മൽ മുഹമ്മദ്, കാഞ്ഞിക്കാവ് വേട്ടക്കരൻ കണ്ടി ഷിബു എന്നിവരുടെ വീടുകൾ തീരമിടിച്ചിൽ ഭീഷണി നേരിടുകയാണ്.
കോവുമ്മൽ ഭാഗത്ത് പത്തോളം വീട്ടുകാർ പുഴയോരത്ത് താമസിക്കുന്നുണ്ട്. പുഴയിലേക്ക് ചരിഞ്ഞു വളർന്ന മരങ്ങളും തീരത്തോട് ചേർന്നു പുഴയിൽ വളരുന്ന മരങ്ങളും പുഴയിൽ അടുത്തടുത്തുള്ള തടയണകളും തീരം ഇടിച്ചിലിനു ഇടയാക്കുന്നുണ്ട്.
തെരുവത്ത് കടവ് പാലത്തിനടുത്തുള്ള തടയണയ്ക്കു സമീപം, കാഞ്ഞിക്കാവ് പാട്ടുപുര ക്ഷേത്രത്തിനു സമീപത്തെ തടയണ ഭാഗം, വാകയാട് തൂവാട്ടു വയൽ ഭാഗം എന്നിവിടങ്ങളിൽ മരങ്ങൾ പുഴയിൽ വീണു കിടക്കുകയാണ്.
തെരുവത്ത് കടവ് തടയണയ്ക്കു സമീപം പുഴയിൽ മാലിന്യങ്ങളും മണ്ണും മണലും അടിഞ്ഞു കൂടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നുണ്ട്. പുഴയിൽ വീണു കിടക്കുന്ന മരങ്ങൾ നീക്കം ചെയ്തു പുഴയോരം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

