കൊടകര ∙മറ്റത്തൂരിൽ കനാൽ വെള്ളത്തെ മാത്രം ആശ്രയിച്ച് കൃഷിയിറക്കിയ മാങ്കുറ്റിപ്പാടം പാടശേഖരത്തിൽ കനാൽ വെള്ളം എത്താതെ കതിരുകൾ ഉണങ്ങുന്നു. മറ്റത്തൂർ ഇറിഗേഷൻ കനാലിൽ നിന്ന് കല്ലംകുഴി തോട്ടിലൂടെ എത്തുന്ന വെള്ളമാണ് മാങ്കുറ്റിപ്പാടം പാടശേഖരത്തിലെ കൃഷിക്കായി ഉപയോഗിക്കുന്നത്.
കനാൽ വെള്ളത്തിന്റെ ടേൺ അനുസരിച്ച് 20 ദിവസം കൂടുമ്പോൾ 3 ദിവസം മാത്രമാണ് വെള്ളം എത്തുന്നത്.
എന്നാലിത് 22 ദിവസമാക്കിയത് കർഷകർക്ക് ഭൂരിതമായി. കനാൽ വെള്ളം എത്തിയാൽ 10 ദിവസം മാത്രമേ ഉറവ വെള്ളം ഉണ്ടാവുകയുള്ളു.
വേനൽ കടുത്തതോടെ 10 ദിവസം വരണ്ട് കിടന്നതിനാൽ നെൽച്ചെടി പൊതുമ്പിൽ ഉണക്കു ബാധിച്ചതായി പാടശേഖര സമിതി സെക്രട്ടറി ശിവരാമൻ പോതിയിൽ പറഞ്ഞു.
ചാലക്കുടി ജലസേചന പദ്ധതിക്ക് കീഴിലെ വലതുകര മെയിൻ കനാൽ വഴി മറ്റത്തൂർ ബ്രാഞ്ച് കനാലിലേക്ക് എത്രയും വേഗം വെള്ളം തുറന്നു വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ്, പാടശേഖരസമിതി സെക്രട്ടറി ശിവരാമൻ പോതിയിൽ, പഞ്ചായത്തംഗം സിമി രാജേഷ് എന്നിവർ ചേർന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിലെത്തി പരാതി പറഞ്ഞതിനെ തുടർന്ന് 22 ദിവസം കൂടുമ്പോൾ വെള്ളം തുറന്നു വിടുമെന്നത് ഒരു ദിവസം കുറച്ചിട്ടുണ്ടെന്ന് അറിയിപ്പ് ലഭിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

