ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയാണ് നിലവിൽ ഇന്ത്യ. 2028 ആകുമ്പോൾ സമ്പത്തിൽ ഇന്ത്യ മൂന്നാമതെത്തുമെന്ന് അടുത്തിടെ എസ്ബിഐ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
1990കളില്‍ 14–ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ കഴിഞ്ഞ വർഷമാണ് ജപ്പാനെ മറികടന്ന് നാലാമത്തെ സാമ്പത്തിക ശക്തിയായി മാറിയത്. 4.18 ലക്ഷം കോടി ഡോളറാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ മൂല്യം.
2028ൽ മൂന്നാം സ്ഥാനത്തുള്ള ജർമനിയെ പിന്തള്ളി ഇന്ത്യ മുന്നിലെത്തും.
ജിഡിപി അഞ്ച് ലക്ഷം കോടി ഡോളറായും കൂടും. ഒന്നും രണ്ടും സ്ഥാനങ്ങളിൽ അമേരിക്കയും ചൈനയുമാണ്.
എന്നാൽ എന്നെങ്കിലും ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമോ? അതെ എന്ന് തന്നെയാണ് വിവിധ സ്ഥാപനങ്ങളുടെ പ്രവചനങ്ങൾ പറയുന്നത്. ഇതിന് വേണ്ടി എത്ര വരെ കാത്തിരിക്കണം.
38 രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായ ഓർഗനൈസേഷൻ ഫോർ കോർപറേഷൻ ആൻഡ് ഡവലപ്മെന്റ് (ഒഇസിഡി) കണക്ക് പ്രകാരം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും.
2050ന് ശേഷമാകും വലിയ മാറ്റങ്ങൾ തുടങ്ങുന്നത്. 2060 ആകുമ്പോൾ ഇന്ത്യ യുഎസിനെ പിന്നിലാക്കും.
2040ൽ അമേരിക്ക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും 30 വർഷങ്ങള്‍ക്ക് ശേഷം രണ്ടാം സ്ഥാനത്തേക്ക് തിരികെ എത്തുമെന്നുമാണ് പ്രവചനം. ഒന്നാം സ്ഥാനത്ത് ഇന്ത്യ, തൊട്ടുപിന്നിൽ യുഎസ്, മൂന്നാം സ്ഥാനത്ത് ചൈന – ഇങ്ങനെയാണ് പ്രവചനം.
ഈ റിപ്പോർട്ടിനെ ശരിവക്കുന്ന വിധത്തിലാണ് സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ചിന്റെ (സിഇബിആർ) പ്രവചനവും.
നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ് ഇവരുടെ പ്രവചനം. യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ സഹസ്ഥാപകൻ ഡേവിഡ് റൂബൈൻസ്റ്റൈന്റെ അഭിപ്രായത്തിൽ 20–30 വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും.
രാജ്യത്തെ 65 ശതമാനം ജനസംഖ്യയും 35 വയസിൽ താഴെയാണെന്നതാണ് ഇന്ത്യയുടെ നേട്ടമെന്നും അദ്ദേഹം വിലയിരുത്തുന്നു.
വരുമാനത്തിൽ പിന്നിൽ
കണക്കുകൾ ഇങ്ങനെയൊക്കെയാണെങ്കിലും ആളോഹരി വരുമാനത്തിൽ ഇന്ത്യ വളരെ പിന്നിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 2025ലെ ഐഎംഎഫിന്റെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രകാരം നോമിനല്‍ നിരക്കിലുള്ള ഇന്ത്യയുടെ ആളോഹരി വരുമാനം 2,818 ഡോളറാണ്.
ഏകദേശം 25,000 രൂപ. ഇതേ റിപ്പോർട്ടിൽ ചൈനയുടെ ആളോഹരി വരുമാനം 13,300 ഡോളറാണ്.
വികസിത രാജ്യങ്ങളിലെ ശരാശരി ആളോഹരി വരുമാനം 40,000 ഡോളറാണെന്നും റിപ്പോർട്ട് പറയുന്നു.
ആകെ ജിഡിപിയെ ജനസംഖ്യ കൊണ്ട് ഭാഗിച്ചാണ് പ്രതിശീർഷ വരുമാനം കണക്കാക്കുന്നത്. ജിഡിപി വളരുന്നുണ്ടെങ്കിലും വലിയ ജനസംഖ്യയുള്ളതാണ് ആളോഹരി വരുമാനത്തിൽ ഇന്ത്യ പിന്നിലാകാൻ കാരണം.
രാജ്യത്തെ 47 ശതമാനത്തോളം ആളുകളും കാർഷിക വൃത്തി പോലുള്ള അംസഘടിത തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നതും ഇതിന് കാരണമാകുന്നതായും സാമ്പത്തിക വിദഗ്ധർ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

