ബാലുശ്ശേരി ∙ ഈ തലമുറയ്ക്കും വരുന്ന തലമുറകൾക്കും കളി അന്യമാകാതിരിക്കാൻ ഇയ്യാട് നിന്നൊരു നല്ല മാതൃക. 55 ലക്ഷം രൂപ വിനിയോഗിച്ച് പ്രൈമൽ സ്പോർട്സ് പാർക്ക് ഒരുക്കിയിരിക്കുകയാണ് ഇവിടെ രൂപീകരിച്ച ജനകീയ ട്രസ്റ്റ്. സ്പോർട്സ് പാർക്കിന്റെ ഉദ്ഘാടനം ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിക്കുമെന്ന് പ്രൈമൽ ട്രസ്റ്റ് ചെയർമാൻ എൻ.നളിനാക്ഷനും സെക്രട്ടറി ടി.പി.അബ്ദുൽ മനാഫും അറിയിച്ചു.
ഇയ്യാട് അങ്ങാടിക്കു സമീപം ഒരേക്കർ 4 സെന്റ് ഭൂമി വിലയ്ക്കു വാങ്ങിയാണ് പൊതു ഗ്രൗണ്ടും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.
കുട്ടികൾക്കും യുവാക്കൾക്കും കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും മുതിർന്നവർക്ക് വ്യായാമം ചെയ്യാനും കഴിയും. സമീപത്തെ സ്കൂൾ കുട്ടികൾക്കും ഈ ഗ്രൗണ്ട് പ്രയോജനപ്പെടും.
ഇവിടെ ഓപ്പൺ ജിം തുടങ്ങാനും പദ്ധതിയുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വൈകിട്ട് 4 മുതൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുമെന്ന് പി.കെ.രാധാകൃഷ്ണനും അതുൽ പുറക്കാടും പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ, ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബ്ദുല്ല എന്നിവർ പങ്കെടുക്കും. ഈ മേഖലയിൽ പൊതു കളിസ്ഥലം ഇല്ലാത്തത് കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും കേരളോത്സവ നടത്തിപ്പിനും പ്രയാസം സൃഷ്ടിച്ചിരുന്നു.
സർക്കാരിൽ നിന്ന് സഹായങ്ങൾ ലഭിച്ചാൽ കൂടുതൽ ഇവിടെ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയും. 180 ആളുകളുടെ കൂട്ടായ്മയിലൂടെയാണു ഇതുവരെയുള്ള ചെലവുകൾ കണ്ടെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

