ഗുരുവായൂർ ∙ പുതുതായി ആരംഭിച്ച ഗുരുവായൂർ–തൃശൂർ പാസഞ്ചർ ട്രെയിനിന്റെ സമയക്രമം ആർക്കും ഉപകാരമില്ലാത്ത വിധമെന്നു പരാതി. ഇവിടെ നിന്ന് വൈകിട്ട് 6.10ന് പുറപ്പെട്ട് 6.50ന് തൃശൂരിൽ എത്തുന്ന പാസഞ്ചർ തൃശൂരിൽ നിന്ന് 8.10ന് തിരിച്ച് 8.45ന് ഗുരുവായൂരിലെത്തുന്നതാണ് സമയക്രമം. 23ന് ഉദ്ഘാടനം കഴിഞ്ഞെങ്കിലും നാളെയാണ് പാസഞ്ചർ സർവീസ് ആരംഭിക്കുന്നത്.
ഗുരുവായൂർ ക്ഷേത്രം വൈകിട്ട് 4.30നാണ് തുറക്കുന്നത്. തൃശൂരിൽ നിന്ന് വരുന്നവർക്ക് ഈ സമയത്ത് ഇവിടെ എത്താനും ദർശനം കഴിഞ്ഞ് മടങ്ങാനും കഴിയും വിധം സമയമാറ്റം വേണമെന്ന് തീർഥാടകർ ആവശ്യപ്പെട്ടു.
എന്നാൽ രാവിലെ എത്തി ഗുരുവായൂരിൽ കിടക്കുന്ന ചെന്നൈ എഗ്മൂർ എക്സ്പ്രസ് ട്രെയിൻ തന്നെയാണ് പാസഞ്ചറായി ഓടിക്കുന്നത്. രാത്രി 11.15ന് എഗ്മൂർ എക്സ്പ്രസ് പുറപ്പെടേണ്ടതാണ്. അതിനു മുൻപായി ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് ഇവിടെ മടങ്ങി എത്തുന്ന സമയക്രമമാണ് റെയിൽവേ പരിഗണിച്ചത്. കോവിഡിന് മുൻപ് വൈകിട്ട് 5.10നായിരുന്നു ട്രെയിൻ പുറപ്പെട്ടിരുന്നത്.
ഇത് ജോലിക്കാർക്ക് സൗകര്യമായിരുന്നു. എന്നാൽ ഈ സമയത്ത് തൃശൂർ മെയിൻ റൂട്ടിൽ ട്രെയിൻ ട്രാഫിക് കൂടുതലായതിനാൽ പാസഞ്ചർ പൂങ്കുന്നത്ത് പിടിച്ചിടേണ്ടി വരുന്നതായി റെയിൽവേ അധികൃതർ പറയുന്നു. പുറപ്പെടുന്ന സമയം 5.30 എങ്കിലും ആക്കണമെന്നാണ് വിവിധ ജോലിക്കു പോകുന്നവരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

