കാസർകോട്: പിടികിട്ടാപുള്ളികൾ ഉൾപ്പെടെ വാറന്റ് പ്രതികളെ പിടികൂടാൻ നടത്തിയ കോമ്പിങ് ഓപ്പറേഷനിൽ കാസർകോട് 167 പേർ പിടിയിലായി. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. 21 പേരെയാണ് പൊലീസ് പിടികൂടിയത്.
ബേക്കൽ പോലീസ് സ്റ്റേഷനിൽ 19 പേരും ചീമേനി പോലീസ് സ്റ്റേഷനിൽ 13 പേരുമാണ് പിടിയിലായത് . മദ്യപിച്ച് വാഹനം ഓടിച്ചതിന് 54 കേസുകൾ രജിസ്റ്റർ ചെയ്തു.
NDPS ആക്ട് പ്രകാരം 07 കേസുകൾ രജിസ്റ്റർ ചെയ്തു. റൗഡി ലിസിറ്റിൽപെട്ട
93 പേരെ പരിശോധിച്ചു. 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന നടത്തി.
അനധികൃതമായി പ്രവർത്തിച്ച 1 ക്വാറിയും ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പിടികൂടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

