തൃപ്പൂണിത്തുറ ∙ നഗരസഭാ ഷോപ്പിങ് സമുച്ചയത്തിനു സമീപം നഗരസഭയുടെ തന്നെ കേടായ വാഹനങ്ങൾ കുന്നുകൂടിക്കിടക്കുന്നത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ദുരിതമാകുന്നു. നഗരമധ്യത്തിലെ പ്രധാന വാണിജ്യ കേന്ദ്രത്തിന് മുന്നിലെ ഈ ‘വാഹനക്കൂമ്പാരം’ അരോചക കാഴ്ചയാണ്.
വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ ഇപ്പോൾ എലികളുടെ സുരക്ഷിത താവളമായി മാറിയിരിക്കുകയാണെന്നാണ് പരാതി. പകൽ സമയത്തുപോലും വാഹനങ്ങൾക്കിടയിൽ നിന്നും എലികൾ ഓടി നടക്കുന്നു.
കൂടാതെ, മഴവെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നതിനു കാരണമാകുന്നുണ്ട്.
നഗരത്തിൽ വാഹന പാർക്കിങ്ങിന് സ്ഥലമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് വിലപ്പെട്ട സ്ഥലം കവർന്നു കൊണ്ട് ഈ കേടായ വാഹനങ്ങൾ കിടക്കുന്നത്.
വാഹനങ്ങൾ ലേലം ചെയ്യാനോ നന്നാക്കാനോ ഉള്ള നടപടി നഗരസഭയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. വാഹനങ്ങൾ നന്നാക്കാൻ ടെൻഡർ വിളിക്കാനുള്ള തീരുമാനം അടുത്ത കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുമെന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷൻ പി.എൽ. ബാബു പറഞ്ഞു.
ട്രാക്ടർ, 2 ലോറി, ഒരു ആംബുലൻസ് എന്നിവയാണ് നന്നാക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

