അമ്പലപ്പുഴ ∙ദേവന്റെ ചൈതന്യ വർധനവിനായി വ്യാഴവട്ടത്തിൽ ഒരിക്കൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പള്ളിപ്പാനയുടെ പ്രധാന പന്തലായ പള്ളി പ്പന്തലിന്റെ കാൽനാട്ടുകർമം ക്ഷേത്രക്കുളത്തിനു തെക്കു ഭാഗത്തു നടന്നു. പടയണി ആചാര്യൻ പ്രഫ.
കടമ്മനിട്ട വാസുദേവൻ പിള്ള കാൽനാട്ടു കർമം നിർവഹിച്ചു.ഫെബ്രുവരി 8 മുതൽ 22 വരെയാണ് പള്ളിപ്പാന.
പള്ളിപ്പന്തലിന്റെ നിർമാണം പൂർത്തിയായ ശേഷം കർമികൾക്കു ആവശ്യമായ പന്തലിന്റെ നിർമാണം ആരംഭിക്കും.
തുടർന്നു നടന്ന സമ്മേളനത്തിൽ കടമ്മനിട്ട വാസുദേവൻപിള്ള പള്ളിപ്പാനയുടെ പെരുമ വിശദീകരിച്ചു.
തന്ത്രി പുതുമന എസ്. ദാമോദരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
പള്ളിപ്പാന ചടങ്ങുകൾ ഉൾപ്പെടുത്തി മധു അമ്പലപ്പുഴ രചിച്ച് അനു വി. കടമ്മനിട്ട
ആലപിച്ച ഗാനങ്ങൾ അടങ്ങുന്ന സിഡിയുടെ പ്രകാശനവും കടമ്മനിട്ട വാസുദേവൻ പിള്ള നിർവഹിച്ചു.
ഗാന രചയിതാവിനെയും ഗായകനെയും ആദരിച്ചു. പള്ളിപ്പാന ആചാര്യ പ്രതിനിധികളായ സി.ഹരിദാസ്, വെട്ടിയതിനകം വാസുദേവൻ ആചാരി,
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ടി.ആർ.രാജീവ്, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ കെ.ഇന്ദു കുമാരി,അസിസ്റ്റന്റ് കമ്മിഷണർ വി.ഈശ്വരൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എൻ.അജിത് കുമാർ, കോയ്മ സ്ഥാനി ശ്രീകുമാർ വലിയമഠം , സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള, രക്ഷാധികാരികളായ ഹരികുമാർ തട്ടാരുപറമ്പ്, ബാബു പണിക്കർ, രാജഗോപാലൻ ഉണ്ണിത്താൻ, സി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

