ആലപ്പുഴ∙ പരിസരവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് വഴിച്ചേരിയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം വിലയിരുത്തി. മറ്റൊരു സ്ഥലം കണ്ടെത്തി പ്ലാന്റ് അവിടേക്ക് മാറ്റി സ്ഥാപിക്കുന്നതുവരെ പ്ലാന്റിന്റെ പ്രവർത്തനം രാത്രി മാത്രമാക്കി നിജപ്പെടുത്താനും തീരുമാനമായി. നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റിൽ നിന്നു മലിനജലം ശുദ്ധീകരിക്കുന്ന സമയത്ത് രൂക്ഷഗന്ധം പുറംതള്ളുന്നതും ഇതിനെതിരെ പരിസരവാസികൾ പരാതി ഉന്നയിച്ചതും മലയാള മനോരമ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ എ.എം.നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം പ്ലാന്റ് സന്ദർശിച്ചത്. ആരോഗ്യ സ്ഥിരസമിതി അംഗങ്ങളായ എം.കെ.നിസാർ, പി.കെ.ഫൈസൽ, സി.എസ്.ഷോളി, ടി.ജി.രാധാകൃഷ്ണൻ, സിനി വിനോദ്, ഷേർലി ആന്റണി, ബീന ജോസഫ്, വി.ജിജി, ഹെൽത്ത് ഓഫിസർ കെ.പി.വർഗീസ് എന്നിവരും പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

