തൃശൂർ ∙ ബെസ്റ്റ് സെല്ലർ പുസ്തകങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങാനും എഴുത്തുകാരുമായി സംവദിക്കാനും അവസരമൊരുക്കി കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിൽ മനോരമ ഹോർത്തൂസ് പുസ്തകമേള നാളെ ആരംഭിക്കും. പ്രമുഖ പ്രസാധകരുടെയെല്ലാം പുസ്തകങ്ങൾ വിലക്കിഴിവോടെ ലഭ്യമാകുന്ന മേള 26 വരെയാണ്.
ഹൈലൈറ്റ് മാളുമായി സഹകരിച്ചാണ് സംഘാടനം. എഴുത്തച്ഛൻ പുരസ്കാര ജേതാവ് കെ.ജി.ശങ്കരപ്പിള്ള നാളെ വൈകിട്ട് 5.30ന് ‘വായനയുടെ സൗന്ദര്യം’ എന്ന വിഷയത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തും.
24ന് വൈകിട്ട് 6ന് ‘ഇന്ത്യ: കണ്ടതും കാണേണ്ടതും’ എന്ന വിഷയത്തിൽ അരുൺ എഴുത്തച്ഛനുമായി സംവാദം. 25ന് വൈകിട്ട് 6ന് എസ്.പി.ശരത്തുമായി മുഖാമുഖം– ‘ഉറക്കം കെടുത്തുന്ന പിശാച്’. സമാപന ദിവസമായ 26ന് രാത്രി 7ന് ടി.ഡി.രാമകൃഷ്ണനുമായി സംവാദം– ‘കോരപ്പാപ്പൻ പറഞ്ഞതും പറയാത്തതും.’ ദിവസവും രാവിലെ 11 മുതൽ രാത്രി 9.30 വരെയാണ് മേള.
പുസ്തകങ്ങൾക്ക് 50% വരെ വിലക്കിഴിവ് ലഭിക്കും. കുട്ടികൾക്കുള്ള പുസ്തകങ്ങളും വിൽപനയിൽ മുന്നിട്ടു നിൽക്കുന്ന ഇംഗ്ലിഷ് പുസ്തകങ്ങളും ലഭ്യമായിരിക്കും. ഫോൺ: 9567860909 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

