മൂവാറ്റുപുഴ∙ ആറൂർ ചാന്ത്യം കവലയിൽ വ്യാപകമായി ശുചിമുറി മാലിന്യം തള്ളുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. ഇത് മൂന്നാം തവണയാണ് ഇതേസ്ഥലത്ത് മാലിന്യം തള്ളുന്നത്. സമീപത്തെ തോട്ടിലേക്കും ജനവാസ മേഖലയിലേക്കുമാണ് ഈ മലിനജലം ഒഴുകിയെത്തുന്നത്.
ഇതുമൂലം പരിസരത്തെ നിരവധി വീടുകളിലെ കിണറുകൾ മലിനമായ അവസ്ഥയിലാണ്.രൂക്ഷമായ ദുർഗന്ധം കാരണം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
മുൻപ് മാലിന്യം ഇവിടെ തള്ളിയപ്പോൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തി ക്ലോറിൻ ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. നാട്ടുകാരുടെ കൂടി സഹകരണത്തോടെയായിരുന്നു ശുചീകരണപ്രവർത്തനങ്ങൾ.
വീണ്ടും ഇതേ പ്രവൃത്തി തുടരുന്നത് പ്രദേശവാസികൾക്കിടയിൽനിന്നു വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നതിലൂടെ പകർച്ചവ്യാധി ഭീഷണി ഉയരുന്നതിൽ നാട്ടുകാർ ആശങ്കാകുലരാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

