കുമരകം∙ വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ചീപ്പുങ്കൽ ബോട്ട് ടെർമിനൽ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ടൂറിസം വകുപ്പിന്റെ സിസിടിവി പ്രവർത്തിക്കാതായിട്ടു വർഷങ്ങളായിട്ടും നടപടിയില്ല. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ടൂറിസം എയ്ഡ്പോസ്റ്റുമായി ബന്ധപ്പെടുത്തിയാണു സിസിടിവി സ്ഥാപിച്ചിരുന്നത്. ചീപ്പുങ്കൽ കൂടാതെ കെടിഡിസി, കവണാറ്റിൻകര തുടങ്ങിയ സ്ഥലങ്ങളിലും ക്യാമറ ഉണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കവണാറ്റിൻകരയിലെ ടൂറിസം എയ്ഡ് പോസ്റ്റിലെ മോണിറ്ററിൽ പതിയും. ചീപ്പുങ്കലിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയ്ക്കൊപ്പം മൈക്കും സ്ഥാപിച്ചിരുന്നു.
മോണിറ്ററിൽ കാണുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കവണാറ്റിൻകരയിലുള്ള പൊലീസിനു ചീപ്പുങ്കലിലുള്ള വിനോദ സഞ്ചാരികൾ അടക്കമുള്ളവർക്കു വേണ്ട
നിർദേശങ്ങൾ മൈക്കിലൂടെ നൽകാൻ കഴിയുമായിരുന്നു എന്ന പ്രത്യേകത ഉണ്ടായിരുന്നു. വിനോദ സഞ്ചാരികളെ ഉപദ്രവിക്കുകയോ ചൂഷണങ്ങൾക്ക് വിധേയമാക്കുകയോ ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. 2017–ലാണ് ക്യാമറകൾ സ്ഥാപിച്ചത്.
പിന്നീട് ഒരു വർഷത്തിനു ശേഷമാണ് പ്രവർത്തനം തുടങ്ങിയത്. പ്രവർത്തനം തുടങ്ങി 6 മാസം പിന്നിട്ടതോടെ ഓരോന്നായി പ്രവർത്തനരഹിതമായി. 2018–ലെ വെള്ളപ്പൊക്കത്തിൽ സിസിടിവിയുമായി ബന്ധപ്പെട്ട
പല സാധനങ്ങളും നശിച്ചു. പിന്നീട് പലതവണ നന്നാക്കിയെങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

