കൊടുങ്ങല്ലൂർ ∙ സിപിഎം ഭവനസന്ദർശനത്തിന്റെ ഭാഗമായി സിപിഎം നേതാവിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ച എം.എ.ബേബി അടുക്കളയിൽ എത്തി പാത്രം കഴുകിവച്ചു. ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ നൗഷാദ് കറുകപ്പാടത്തിന്റെ അഴീക്കോട് വീട്ടിൽ വച്ചാണ് സിപിഎം ജനറൽ സെക്രട്ടറി താൻ കഴിച്ച പാത്രം കഴുകിവച്ചത്.
ഭവനസന്ദർശനത്തിന്റെ ഭാഗമായി രാവിലെ കൊടുങ്ങല്ലൂരിൽ എത്തിയ എം.എ.ബേബി ഒട്ടേറെ വീടുകളിൽ കയറിയിരുന്നു. മത്സ്യക്കയറ്റുമതി വ്യാപാരി കൂടിയായ നൗഷാദ് കറുകപ്പാടത്തിന്റെ ഭാര്യ റഹ്മത്തും സഹോദര ഭാര്യ ജസീലയും ഒരുക്കിയ കടൽമത്സ്യ വിഭവങ്ങളുൾപ്പെട്ട
ഭക്ഷണം കഴിച്ച ശേഷം എം.എ.ബേബി പാത്രവും എടുത്തു.
കുടുംബാംഗങ്ങൾ വിനയത്തോടെ അതു തടയാൻ ശ്രമിച്ചെങ്കിലും തന്റെ പതിവുരീതിയാണെന്നു വ്യക്തമാക്കുകയായിരുന്നു. തുടർന്ന് അടുക്കളയിൽ ചെന്നു പാത്രം കഴുകി വച്ചു. അതോടെ മറ്റു നേതാക്കളും തങ്ങൾ കഴിച്ച പാത്രം കഴുകിയാണ് മടങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

