കടുത്തുരുത്തി ∙ വേനൽ കടുത്തതോടെ കിണറുകളിലെ ജലനിരപ്പ് താഴുന്നു. ജലക്ഷാമം പരിഹരിക്കാൻ കടുത്തുരുത്തി വലിയതോട്ടിലും കൊച്ചുതോട്ടിലും ചീപ്പിൽ പലകകൾ സ്ഥാപിച്ച് വെള്ളം തടഞ്ഞു നിർത്താനുള്ള ശ്രമങ്ങൾ തുടങ്ങി.പഞ്ചായത്തിലെ 3,4,5 വാർഡുകളിലെ ജലനിരപ്പ് ഉയർത്താനാണ് അഞ്ചാം വാർഡ് അംഗം എം.ആർ.അനിൽകുമാറിന്റെ നേതൃത്വത്തിൽ തോടുകളിൽ വെള്ളം തടഞ്ഞു നിർത്തുന്ന ജോലികൾ ആരംഭിച്ചത്.
ആദ്യ ഘട്ടമായി കൊച്ചുതോട്ടിലെ ചീപ്പിൽ നാട്ടുകാരുടെ സഹകരണത്തോടെ പലകകൾ സ്ഥാപിച്ചു. 4 ഇരുമ്പു പലകകൾ ചീപ്പിൽ സ്ഥാപിച്ചാണ് വെള്ളം തടഞ്ഞു നിർത്തിയിരിക്കുന്നത്.
ഇതോടെ കൊച്ചുതോട്ടിൽ ജലനിരപ്പ് ഉയർന്നതായി എം.ആർ.അനിൽകുമാർ പറഞ്ഞു. വലിയ തോടിന്റെ സമീപത്താണ് ഞീഴൂർ, കടുത്തുരുത്തി പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ കിണർ സ്ഥിതി ചെയ്യുന്നത്.
വലിയ തോട്ടിൽ വേനൽ കടുത്തതോടെ കുഴി തിരിഞ്ഞു മണൽ ഉയർന്നു കിടക്കുകയാണ്. തോടിന്റെ പല സ്ഥലത്തും തോടരിക് ഇടിഞ്ഞും ചെളിയും മരങ്ങളും ഒഴുകിയെത്തിയും മാലിന്യം നിറഞ്ഞും ആഴമില്ലാത്ത സ്ഥിതിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

