കാഞ്ഞങ്ങാട് ∙ ദേശീയ വിദ്യാഭ്യാസ നയവും സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ ഏകീകരണ നീക്കവും കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്ന് ഡിപ്പാർട്മെന്റൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്എസ്എസ്ടിഎ) സംസ്ഥാന സമ്മേളനം വിലയിരുത്തി. പാർലമെന്റിൽ ചർച്ചചെയ്യാതെ നടപ്പാക്കിയ വിദ്യാഭ്യാസ നയം സംഘപരിവാർ അജൻഡ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽപോലും വയ്ക്കാതെ നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് കെ.വെങ്കിടമൂർത്തി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അനിൽ എം.ജോർജ്, ട്രഷറർ കെ.റിയാസ്, കെ.പി.അനിൽ കുമാർ, എം.വി.അഭിലാഷ്, ടി.എസ്.ഡാനിഷ്, കെ.സദാശിവൻ, സി.എൽ.വിൻസൺ, ഡോ. ശേഖർ, കെ.ടി.ഉമ്മർ, രാജൻ തോമസ്, തോമസ് കെ.സ്റ്റീഫൻ, കെ.എ.അഫ്സൽ, പി.ഭാസ്കരൻ, പി.കെ.ഫൗസിയ, നയന ദാസ്, ജോസ് വർഗീസ്, കെ.ശ്രീകാന്ത്, റോണി ജേക്കബ്, പ്രകാശൻ വെങ്ങലാട്ട്, എം.രാധാകൃഷ്ണൻ, ഇ.പ്രീതി, എം.രവി എന്നിവർ പ്രസംഗിച്ചു.
മുൻകാല അധ്യാപകരുടെ സംഗമം ഉപദേശകസമിതി ചെയർമാൻ സി.ജോസ്കുട്ടി ഉദ്ഘാടനം ചെയ്തു.
ഡോ. സാബുജി വർഗീസ്, പി.രാധാകൃഷ്ണൻ, പി.ശശിധരൻ എന്നിവർ പ്രസംഗിച്ചു. മാധ്യമസെമിനാറിൽ നഹാസ് പി.മുഹമ്മദ്, എം.ഒ.വർഗീസ്, രവീന്ദ്രൻ രാവണേശ്വരം, കാവാലം ശശികുമാർ എന്നിവർ പങ്കെടുത്തു.
ടി.എസ്.ഡാനിഷ് മോഡറേറ്ററായി.
പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 9.30ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്യും. 10.30ന് സാംസ്കാരിക സമ്മേളനം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ സമ്മേളനം രാവിലെ 11ന് കർണാടക നിയമസഭാ സ്പീക്കർ യു.ടി.ഖാദറും പൊതുസമ്മേളനം 11.30ന് കെ.മുരളീധരനും ഉദ്ഘാടനം ചെയ്യും. 12ന് യാത്രയയപ്പ് സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും.
ഒന്നിന് നടക്കുന്ന വനിതാ സമ്മേളനം ജില്ലാ പഞ്ചായത്തംഗം ബിൻസി ജെയിൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് വിദ്യാഭ്യാസ സെമിനാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

