കണ്ണൂർ ∙ ‘‘രാഷ്ട്രീയത്തിൽ ഏത് മൂഡ്?’’ കൂടെയുള്ള െജൻ സീ തലമുറയോടു കഥാകൃത്ത് വിനോയ് തോമസ് ചോദിച്ചപ്പോൾ ‘‘റൈറ്റ് മൂഡ്.. സ്ട്രെയ്റ്റ് വൈബ്’’ എന്ന് അവർ ഒന്നടങ്കം പറഞ്ഞു.
വളഞ്ഞവഴികളില്ലാത്ത, നേരിന്റെ പാതയിലൂടെയുള്ള രാഷ്ട്രീയമാണെങ്കിൽ ഞങ്ങൾ കൂടെയുണ്ടെന്നു ജെൻ സീ തലമുറ സ്വരഭേദമില്ലാതെ പറഞ്ഞു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ജെൻ സീ കണക്ടിന്റെ ഭാഗമായി കണ്ണൂരിൽ നടത്തിയ ജെൻ സീ മീറ്റപ്പിൽ പുതുതലമുറയോടു സംസാരിക്കുകയായിരുന്നു വിനോയ് തോമസ്.
പുതുകാലഘട്ടത്തിന്റെ രാഷ്ട്രീയം ശരിയായ പാതയിൽ പോകണമെങ്കിൽ ജെൻ സീ തലമുറ മുതിർന്നവരെ നയിക്കണം.
മാറുന്ന കാലഘട്ടത്തിന്റെ വഴികാട്ടികളാകാൻ കഴിയണം. അവിടെ സ്വന്തം കാര്യത്തിനായിരിക്കരുത് പ്രാധാന്യം.
വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ പറയുന്നവരാണ് െജൻ സീ. അവർക്ക് ഒന്നിലേക്കും കുറുക്കുവഴികളില്ല. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി എത്തിനോക്കുന്ന സ്വഭാവവും അവർക്കില്ല.
അങ്ങനെയുള്ളവർ പറയുന്ന വാക്കുകൾക്കു നിലവിലുള്ള രാഷ്ട്രീയക്കാരും ശ്രദ്ധ കൊടുക്കണമെന്നു വിനോയ് തോമസ് പറഞ്ഞു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

