കണ്ണൂർ∙ കിണർ വെള്ളത്തിൽ ഇന്ധനസാന്നിധ്യമുണ്ടെന്ന പള്ളിക്കുന്ന് ജയ്ജവാൻ റോഡ് നിവാസികളുടെ പരാതിയിൽ കണ്ണൂർ സെൻട്രൽ ജയിൽപെട്രോൾ പമ്പിലെ ഇന്ധന ടാങ്കുകളുടെ സമ്മർദ പരിശോധനയ്ക്ക് നടപടിതുടങ്ങി. സമ്മർദ പരിശോധനയുടെ ആദ്യപടിയായി ടാങ്കുകളിലെ ഇന്ധനം നീക്കംചെയ്യാനാരംഭിച്ചു. ഇന്ധനം പൂർണമായും നീക്കിയശേഷം ബുധനാഴ്ചയോടെ ടാങ്കുകളിൽ വെള്ളംനിറച്ച് സമ്മർദ പരിശോധന നടത്തും. കെ.വി.സുമേഷ് എംഎൽഎ, കോർപറേഷൻ കൗൺസിലർമാരായ ദീപ്തി വിനോദ്, പി.മഹേഷ്, ജയിൽ സൂപ്രണ്ട് കെ.വേണു, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ പി.ടി.സന്തോഷ്, പ്രദീപ്കുമാർ, ഇന്ത്യൻ ഓയിൽ കോർപറേഷൻ സെയിൽസ് മാനേജർ കെ.ഹസീബ്, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.സി.ശ്രീജിത്ത് എന്നിവർ പരിശോധനാ നടപടി വിലയിരുത്തി.
20000 ലീറ്റർ ശേഷിയുള്ള 3 ഇന്ധന ടാങ്കുകളാണ് പമ്പിലുള്ളത്. ഇവയിൽ ആദ്യത്തെ ടാങ്കിൽ നിന്നുള്ള ഇന്ധനമാണ് നീക്കം ചെയ്യാനാരംഭിച്ചത്. ഈ ടാങ്കിന്റെ സമ്മർദ പരിശോധന പൂർത്തിയായ ശേഷം വരും ദിവസങ്ങളിൽ ശേഷിക്കുന്ന രണ്ടു ടാങ്കുകളുടെയും സമ്മർദ പരിശോധന നടത്തും.പമ്പിലെ മുഴുവൻ ടാങ്കുകളുടെയും സമ്മർദ പരിശോധന ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് എഡിഎം കലാ ഭാസ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷന് നിർദേശം നൽകിയിരുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

