കോട്ടയം ∙ ശിവഗിരി ശ്രീനാരായാണ ധർമ്മസംഘം ട്രസ്റ്റ് ശാഖാസ്ഥാപനമായ പാമ്പാടി ഓർവയൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം ജനുവരി 21, 22, 23 തീയതികളിൽ. ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മറ്റിയുടേയും ക്ഷേത്ര വികസന സമിതിയുടേയും നാട്ടുകാരുടെയും സംയുക്താഭിമുഖ്യത്തിലാണ് മൂന്ന് ദിവസത്തെ ഉത്സവപരിപാടികൾ.
ക്ഷേത്ര ചടങ്ങുകൾക്കു പുറമെ അയ്യപ്പ ഭാഗവത പാരായണം, ശ്രീമദ് ഭഗവദ് ഗീത പാരായണം, ഗുരുദേവ കൃതികളുടെ പാരായണം, ശാന്തിഹവനം, ആത്മീയ സത്സംഗം, താലപ്പൊലി ഘോഷയാത്ര, കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.
21ന് രാവിലെ 8ന് ടി. എൻ കുഞ്ഞൂഞ്ഞമ്മ ടീച്ചർ ഗുരുദേവ കൃതികൾ പാരായണം ചെയ്യും.10 ന് ഭദ്രദീപ പ്രകാശനം സജി തന്ത്രികൾ നിർവ്വഹിക്കും.
10.15 ന് പൊത്തൻപുറം ശ്രീസത്യസായി സേവാസമിതി ഭഗവത്ഗീത പാരായണം നടത്തും. ഉച്ചകഴിഞ്ഞ് 3 ന് മോഹൻദാസ് തകടിയിൽ അയ്യപ്പ ഭാഗവതം പാരായണം ചെയ്യും.
രാത്രി ഏഴിന് കങ്ങഴ ശ്രീപാർവ്വതി കൈകൊട്ടിക്കളി ടീം കൈകൊട്ടിക്കളി അവതരിപ്പിക്കും.
22 ന് രാവിലെ 8 ന് അനിരുദ്ധൻ മുട്ടുപുറം ഗുരുദേവ കൃതികൾ പാരായണം ചെയ്യും. 10 ന് നടക്കുന്ന ആത്മീയ സത്സംഗം ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി അസംഗാനന്ദ ഗിരി സ്വാമികൾ ഉദ്ഘാടനം ചെയ്യും.
ഉത്സവ കമ്മറ്റി പ്രസിഡന്റ് വി.ജി. രാജു വലിയപറമ്പിൽ അധ്യക്ഷത വഹിക്കും.
കുറിച്ചി സദൻ , ആർ. സലിംകുമാർ, ഷൈലജാ പൊന്നപ്പൻ, സരളാ രാഘവൻ, രാജൻ കൊല്ലംപറമ്പിൽ, ഷാജി ഈട്ടിക്കൽ, സി.എ.
സുരേന്ദ്രനാഥ്, വി.ജി. ബിനു, അനിരുദ്ധൻ മുട്ടുപുറം, മഞ്ജു രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും.
ഗുരുധർമ്മ പ്രചരണ സഭയുടെ 2025 ലെ മികച്ച പ്രവർത്തകനുള്ള അവാർഡ് നേടിയ ഷിബു മൂലേടത്തിനെ യോഗത്തിൽ ആദരിക്കും.
തുടർന്ന് ശ്രീനാരായണ ധർമ്മ സംഘവും ഗുരുധർമ്മ പ്രചരണ സഭയും എന്ന വിഷയത്തെ ആസ്പദമാക്കി സഭാ റജിസ്ട്രാർ കെ.ടി. സുകുമാരൻ ക്ലാസ്സെടുക്കും.
ഒന്നിന് പ്രസാദമൂട്ട്. ഉച്ചകഴിഞ്ഞ് 2 ന് ഗുരുവിന്റെ ഈശ്വരീയഭാവം എന്ന വിഷയത്തെകുറിച്ച് സഭാ ചീഫ് കോർഡിനേറ്റർ സത്യൻ പന്തത്തല ക്ലാസ്സ് നയിക്കും.
3.30 ന് നടക്കുന്ന സമാപന സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. സഭാ കേന്ദ്രസമിതി അംഗം ഡോ.
പി.ജി.സതീഷ് ബാബു അധ്യക്ഷത വഹിക്കും. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ്വാ മോഹനനെ സമ്മേളനത്തിൽ ആദരിക്കും.
പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ.
ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. തമ്പി കളത്തൂർ, സി.എം.വിജയൻ, ഷാജുകുമാർ തമ്പലക്കാട്, ഷീലാ ഷാജുകുമാർ, വി.വി.ബിനു ആലാംപള്ളി ,വി.ഡി.
ലാലു കാഞ്ഞിരക്കാട്ട്, ഗിരിജാദേവി മുളേക്കുന്ന്, കുഞ്ഞുമോൾ ഗോപി എന്നിവർ പ്രസംഗിക്കും. വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, 7.30 ന് സുജാതാ സത്യൻ അവതരിപ്പിക്കുന്ന സംഗീതകച്ചേരി, 8.30 ന് ഗുരുകടാക്ഷം തിരുവാതിര സംഘത്തിന്റെ തിരുവാതിര കളി.
23 ന് രാവിലെ 10 ന് പ്രസാദ് കൂരോപ്പടയുടെ പ്രഭാഷണം.
വൈകുന്നേരം 5.30ന് മൂലക്കര ഹൈന്ദവ ഐക്യവേദി മന്ദിരത്തിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. 6 ന് ഗുരുപൂജ.
7 ന് സോപാന സംഗീതം. 7.45 ന് ഡോ.
ബീനാ സുരേഷ് നയിക്കുന്ന ശ്രീനാരായണ ഭജനാമൃതം. 8.30 ന് ജി.ഡി.പി.എസ്.
വില്ലൂന്നി , മാന്നാനം യൂണിറ്റുകൾ സംയുക്തമായി അവതരിപ്പിക്കുന്ന തിരുവാതിര മോഡൽ വട്ടക്കളി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

