മാന്നാർ ∙ അപ്പർകുട്ടനാടൻ പാടശേഖരങ്ങളിലെ ഏക്കറുകളോളം നെൽച്ചെടികൾ പക്ഷികൾ നശിപ്പിച്ചു. ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിലെ വിതകളാണ് എരണ്ട, വിവിധ തരം കൊക്കുകൾ തുടങ്ങിയവ നശിപ്പിച്ചത്.
രണ്ടാഴ്ച കൊണ്ട് അഞ്ഞൂറിലധികം ഏക്കറിലെ വിതകളാണ് പൂർണമായും നശിച്ചത്. വിതച്ചു മൂന്നാഴ്ച പിന്നിട്ട
നെൽച്ചെടികളെല്ലാം പക്ഷികൾ മീനുകളെയും ചെറുപ്രാണികളെയും കൊത്തിപ്പെറുക്കി തിന്നുന്നതിനിടയിലാണ് നശിച്ചത്. ബലക്കുറവുള്ള നെൽച്ചെടികൾ ഒടിഞ്ഞുപോകുകയായിരുന്നു. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കുന്ന നാടൻ തന്ത്രങ്ങളും പ്രയോഗിച്ചും രാത്രിയിൽ വിവിധതരം കളർ ലൈറ്റുകൾ തെളിച്ചും പക്ഷികളെ ഓടിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമില്ല. നെൽച്ചെടികൾ നശിച്ച ഭാഗങ്ങളിൽ ഞാറു പറിച്ചു നട്ടാണ് കർഷകർ പരിഹാരം കാണുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

