കൊല്ലം∙ ആമയും അണ്ണാനും ഒട്ടകവും കാങ്കേയം കാളയും ഉൾപ്പെട്ട മൃഗങ്ങളുടെ ആരവത്തിൽ സംസ്ഥാന ക്ഷീരവികസന സംഗമം പടവ് 2026ന് തുടക്കമായി.
ഒട്ടേറെ വിശേഷതകളുള്ള അരുമകളാണ് ഇന്നലെ ആശ്രാമം മൈതാനത്തു സംഗമിച്ചത്. ഇഗ്വാനകളെയും വെള്ള മയിൽക്കോഴിയെയും ഒക്കം തഴുകിയും തലോടിയും സെൽഫിയെടുത്തും കുട്ടികൾ ഒപ്പം കൂടി.
പേടിപ്പിച്ചാൽ പന്തുപോലെ ചുരുളുന്ന ആഫ്രിക്കൻ ബോൾ പെരുമ്പാമ്പ്, ചൈനയിലെ സിംഗ് ആടുകൾ, വിരൽ വലുപ്പമുള്ള കുഞ്ഞൻ ആമകൾ, പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, അലങ്കാര ചിലന്തികളായ ഗോൾഡൻ ടൊറന്റുല എന്നിവരെ കാണാനായിരുന്നു തിരക്ക് അധികം.
രോമപ്പട്ടു പുതച്ച പോലെയുള്ള അംഗോറ വർഗത്തിലെ മുയലുകൾ കൗതുകമായി. സുനാമി, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്തുന്ന ഭൗമശാസ്ത്രജ്ഞന്മാരുടെ തോഴർ എന്നു വിശേഷിപ്പിക്കുന്ന ഫെസന്റ് പക്ഷികളും കൗതുക കാഴ്ചയായി.
പ്രാവുകൾ, ചെറുതത്തകൾ, അലങ്കാര പൂച്ചകൾ, അലങ്കാര കോഴികൾ, എന്നിങ്ങനെ 24 ഓളം വിവിധ ഇനങ്ങളായിയാണ് പ്രദർശനം.
അരുമകളുടെ ഉത്സവ സ്റ്റാൾ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പെറ്റ് ഫെസ്റ്റിവലിൽ കൂടുതൽ അരുമകളെ പങ്കെടുപ്പിക്കുവാൻ താൽപര്യപ്പെടുന്നവർക്കും അവസരമുണ്ടാകുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.
ഡി. ഷൈൻകുമാർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

