പെരിങ്ങോട്ടുകുറിശ്ശി ∙ ചൂലനൂർ മൂത്താരുകുളമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ സർവേ നടപടി പൂർത്തിയായി. സ്വകാര്യ വ്യക്തികളുടെയും ഇറിഗേഷന്റെയും സ്ഥലം ഏറ്റെടുത്താണ് പൈപ് സ്ഥാപിക്കുക.
പുതിയ സർവേ പൂത്തിയായതോടെ രണ്ടരക്കിലോമീറ്ററോളം റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവായി. തോട്ടുമൊക്കിൽ നിന്ന് അരിവാൻമൂല കോളനി വഴിയായിരിക്കും പൈപ് സ്ഥാപിക്കുക.
ഇപ്പോഴത്തെ സർവേ അനുസരിച്ച് മയിൽസങ്കേതത്തിലൂടെ കടന്നുപോകുന്ന റോഡിന്റെ ഒരു ഭാഗത്തുകൂടി ചാലെടുത്ത് പൈപ് സ്ഥാപിക്കും.ഭാരതപ്പുഴയിലെ തോട്ടുമൊക്ക് കടവിൽ പമ്പിങ് സ്റ്റേഷൻ സ്ഥാപിച്ച് പൈപ് വഴി ജലം ചൂലനൂർ മൂത്താരുകുളമ്പിൽ എത്തിച്ച് ജലസേചനം നടത്തുകയാണു പദ്ധതിയുടെ ലക്ഷ്യം.
കനാൽ വെള്ളം ലഭിക്കാത്ത അഞ്ച് പാടശേഖരങ്ങളിലെ രണ്ടായിരത്തോളം ഏക്കർ നെൽക്കൃഷിക്കും നാണ്യവിളകൾക്കും മയിൽസങ്കേതത്തിനും പ്രയോജനം ലഭിക്കുന്നതാണ് ലിഫ്റ്റ് ഇറിഗേഷൻ. വേനലിൽ രൂക്ഷമാകുന്ന ശുദ്ധജല ക്ഷാമത്തിനും പരിഹാരമാകും. മേഖലയിൽ രണ്ടാംവിള നെൽക്കൃഷി ഉണക്കത്തിൽ കലാശിക്കുകയാണു പതിവ്.
രണ്ടു കോടി രൂപയോളം അധികം വരുമാനം പദ്ധതി നടപ്പിലാക്കുന്നതോടെ കർഷകർക്ക് ലഭിക്കുമെന്നാണു പ്രതീക്ഷ. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വേണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

