പയ്യന്നൂർ ∙ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന് മുന്നിൽ സ്ഥാപിക്കാൻ 8 അടി ഉയരമുള്ള ശ്രീനാരായണ ഗുരുവിന്റെ ശിൽപം ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ പൂർത്തിയായി. ശ്രീനാരായണ ഗുരുവിന്റെ 8 അടി ഉയരവും 5 അടി വീതിയുമുള്ള ശിൽപം രണ്ട് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്.
ആദ്യം കളിമണ്ണിൽ നിർമിച്ച ശിൽപം ശിവഗിരിമഠത്തിലെ സ്വാമിമാരും ലളിതകലാ അക്കാദമി, സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥരും വിലയിരുത്തിയ ശേഷമാണ് പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത് വാക്സിൽ നിർമിച്ച ശേഷം പരമ്പരാഗത രീതിയിൽ വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്തത്.
ഇരുന്ന് കൊണ്ട് കൈകൾ ഒന്നിച്ച് മടിയിൽ വച്ച് സൗമ്യഭാവത്തിൽ നോക്കുന്ന രീതിയിലാണ് ശിൽപം ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ 19ന് ശിൽപം അനഛാദനം ചെയ്യും. സഹായികളായി സുരേഷ് അമ്മാനപ്പാറ, കെ.വിനേഷ്, വി.രതീഷ്, ബാലൻ പാച്ചേനി, ഇ.പി.ഷൈജിത്ത്, സി.സുരേശൻ, ശ്രീകുമാർ, ടി.കെ.അഭിജിത്ത്, അർജുൻ കാനായി എന്നിവർ ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

