പുങ്ങംചാൽ∙ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ കർഷകർ ദുരിതത്തിലായി. കാട് വിട്ട് കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്.
കഴിഞ്ഞദിവസം വെസ്റ്റ് എളേരി ചീർക്കയത്തെ പാട്ടത്തിൽ മോഹനൻനായരുടെ 2 വർഷം പ്രായമായ 140 കമുകിൻതൈകൾ പൂർണ്മായും നശിപ്പിച്ചു. സമീപ പ്രദേശങ്ങളിലെല്ലാം ഇതിനകം ലക്ഷക്കണക്കിന് രൂപയുടെ കൃഷികൾ നശിപ്പിച്ചു.
പകൽസമയങ്ങളിൽപോലും പന്നികൾ നാട്ടിലിറങ്ങി വിഹരിക്കുന്നതിനാൽ റബർ ടാപ്പിങ് തൊഴിലാളികളും കർഷകത്തൊഴിലാളികളും ജോലിക്കു പോകാൻപോലും ഭയപ്പെടുകയാണ്.
കാട്ടുപന്നികൾ ഇരുചക്രവാഹനങ്ങൾ തട്ടിയിട്ട് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. രണ്ടാഴ്ചമുൻപ് ഉച്ചസമയത്ത് വരക്കാട് കാർഷികനഴ്സറിയിൽ ജോലിചെയ്യുകയാിരുന്ന തൊഴിലാളിയെ പന്നി കുത്തിപരുക്കേൽപ്പിച്ചിരുന്നു. കാട്ടുപന്നികളുടെ ശല്യത്തിനെതിരെ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

