കാഞ്ഞങ്ങാട് ∙ റെയിൽവേ സ്റ്റേഷൻ റോഡിൽ റെയിൽവേ നിർമിച്ച പുതിയ ഓവുചാലിലേക്കു മീൻ മാർക്കറ്റിൽനിന്നുള്ള മലിനജലം ഒഴുക്കിവിടുന്നു. സംഭവത്തിൽ പരാതിയുമായി റെയിൽവേ രംഗത്തെത്തി.
നവീകരിച്ച റോഡ് തുറന്നുകൊടുക്കും മുൻപുതന്നെ മീൻ മാർക്കറ്റിൽനിന്നുള്ള മലിനജലം ഓടയിലേക്ക് ഒഴുകിവരാൻ തുടങ്ങിയിരുന്നു. ഒഴുകിയെത്തിയ ജലം ഓടയിൽ കെട്ടിക്കിടക്കുകയാണ്.
ഇതിൽനിന്നു രൂക്ഷമായ ദുർഗന്ധം വമിക്കാനും തുടങ്ങി.
ലക്ഷങ്ങൾ ചെലവഴിച്ച് മീൻ മാർക്കറ്റിൽ സംസ്കരണ കേന്ദ്രം സ്ഥാപിച്ചെങ്കിലും ഏറെ വൈകാതെ പ്രവർത്തനം നിലച്ചു. ഇതോടെ പഴയപോലെതന്നെ മലിനജലം റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് ഒഴുകിയെത്താൻ തുടങ്ങി.
കേടായ സംസ്കരണ സംവിധാനം നന്നാക്കാനും നഗരസഭ തയാറായില്ല.
അരമീറ്ററോളം ഉയർത്തിയും ഓവുചാൽ നിർമിച്ചുമാണ് കോട്ടച്ചേരി പഴയ ലവൽ ക്രോസ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡ് റെയിൽവേ നവീകരിച്ചത്. മഴക്കാലത്ത് മലിനജലം നിറഞ്ഞു റോഡിലൂടെയുള്ള യാത്ര ദുരിതമായിരുന്നു.
ഇതിന് പരിഹാരമായാണ് റോഡ് നവീകരിച്ചത്. മലിനജലം കെട്ടിക്കിടക്കുന്നതിന് പരിഹാരം കാണാൻ നഗരസഭ തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

