പെരുമ്പാവൂർ ∙ പെരിയാറിലെ മലിനീകരണം പഠിക്കാൻ എൻഐടി സംഘം. മലിനീകരണം തടയുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി പ്രകാരമാണു കോഴിക്കോട് എൻഐടി സംഘം പെരിയാർ അതിരിടുന്ന ഒക്കലിൽ എത്തിയത്.തോട്, പുഴ മലിനീകരണത്തെ കുറിച്ചു സർവേ നടത്തൽ, പെരിയാറിന് സ്വയം മലിനീകരണം തടയുന്നതിനുള്ള ശേഷി തിരിച്ചു കൊടുക്കുക എന്നിവയാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പെരുമ്പാവൂർ നഗരസഭാ, വെങ്ങോല, ഒക്കൽ പഞ്ചായത്തുകളിൽ നിന്നുള്ള ഇടത്തോടുകളും കനാലുകളും നീരൊഴുക്ക് അവസാനിപ്പിക്കുന്നത് പെരിയാറിലാണ്.
തോടുകളുടെയും ജലാശയങ്ങളുടെയും കരയിലെ അരി, പ്ലൈവുഡ്, പ്ലാസ്റ്റിക് കമ്പനികളിൽ നിന്നുള്ള മാലിന്യം പെരിയാറിലെത്തുന്നു.
പെരിയാറിലേക്ക് നേരിട്ട് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങളുമുണ്ട്. രാസമലിനീകരണം മൂലം പെരിയാർ തീരത്തെ പമ്പ് ഹൗസുകളുടെ പ്രവർത്തനം നിർത്തി വയ്ക്കേണ്ടി വന്നിട്ടുണ്ട്.മലിനീകരണം ശാസ്ത്രീയമായി തടയുന്നതിനുള്ള മാർഗങ്ങളായിരിക്കും എൻഐടി സംഘം പഠിക്കുന്നത്.എൻഐടി സംഘവും പഞ്ചായത്തും തമ്മിലുള്ള ആദ്യ യോഗം നടന്നു. അടുത്ത ദിവസം സംഘം പെരിയാർ തീരം സന്ദർശിക്കും.
പ്രസിഡന്റ് സിന്ധു ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഒ.ജോണി, സ്ഥിരസമിതി അധ്യക്ഷരായ എം.ആർ.ഷഹാന, ജെൻസി പീറ്റർ, ടി.പി.ഷിബു, അമ്പിളി ജോഷി, ജിയ ജോബി, നിബിത സോണി, എം.കെ.രാജേഷ്, ജിഷ സൈജൻ, ഫൗസിയ സുലൈമാൻ, സന്തോഷ് തമ്പി, ചീഫ് എൻജിനീയർ കെ.ജി.സന്ദീപ്, എക്സിക്യൂട്ടീവ് എൻജിനീയർ മഞ്ജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നൗഫൽ, അസിസ്റ്റന്റ് സെക്രട്ടറി അനീഷ, ബോബി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

