കൊട്ടാരക്കര ∙ കെഐപി കനാലിൽ നെല്ലിക്കുന്നം – വേലംകോണം – തുടന്തല ഭാഗങ്ങളിൽ കനാലും കനാൽ റോഡും കാടു കയറി തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ. ഇവിടെ ശുചീകരണം നടന്നിട്ട് 5 വർഷങ്ങൾ കഴിഞ്ഞു.
ഇരു വശങ്ങളിലും വലിയ മരങ്ങൾ വളർന്നു. ഉൾഭാഗത്തെ കോൺക്രീറ്റ് പൊട്ടി പൊളിഞ്ഞു മാലിന്യ കൂമ്പാരം പലയിടത്തും കെട്ടി കിടക്കുകയാണ്.
കനാലിൽ വെള്ളം തുറന്നുവിട്ടതോടെ ആശങ്കയിലാണു പ്രദേശവാസികൾ.
കനാൽ പൊട്ടി വെള്ളം വീടുകളിലേക്ക് ഒഴുകാൻ സാധ്യത ഉണ്ട്. റോഡ് സഞ്ചാരയോഗ്യമാക്കി കനാൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ തോമസ് പണിക്കർ വകുപ്പു മന്ത്രിക്കു നിവേദനം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

