കല്ലൂപ്പാറ ∙ ഇരവിപേരൂർ, കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ പ്രയാറ്റുകടവ് നീർപ്പാലത്തിന്റെ ഉപരിതലത്തിലെ കോൺക്രീറ്റ് തകർച്ചയുടെ പാതയിൽ. ഇരവിപേരൂർ പഞ്ചായത്ത് കരയോടു ചേർന്നുള്ള ഭാഗത്താണു തകർച്ചയുണ്ടായിരിക്കുന്നത്.
കോൺക്രീറ്റിനുള്ളിലെ ഇരുമ്പ് കമ്പികൾ പുറത്തെത്തിയിരിക്കുകയാണ്.
കമ്പികൾ ഉയർന്നുനിൽക്കുന്നണു വാഹനങ്ങൾക്കും കെണിയാണ്. വാഹനങ്ങളുടെ ടയറുകൾക്കു കേടുപാടുകൾ സംഭവിക്കുന്നതിനുള്ള സാധ്യതയേറെയാണ്.
കാൽനടയാത്രക്കാർക്കും ഭീഷണിയാണ്. ഇരവിപേരൂർ പഞ്ചായത്തിന്റെ അതിർത്തിയിൽപെട്ട
റോഡ് അടുത്തിടെ ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കിയിരുന്നു.
നീർപ്പാലത്തോടു ചേർന്നു കല്ലൂപ്പാറ പഞ്ചായത്ത് കരയിൽ മണിമലയാറിന്റെ തീരം ഇടിഞ്ഞിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണഭിത്തി നിർമിച്ചിട്ടില്ല. 2021 ഒക്ടോബറിൽ ഉണ്ടായ പ്രളയത്തിലാണു കരയുടെ കുറെ ഭാഗങ്ങൾ ഇടിഞ്ഞത്.
പാലവും സമീപനപാതയും സംരക്ഷിക്കുന്നതിനു നിർമാണം നടത്തുന്നതിനാവശ്യമായ നടപടിയെടുക്കുമെന്ന് 2 വർഷം മുൻപു പ്രഖ്യാപനം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
എന്നാൽ, നാളിതുവരെയായി പ്രവൃത്തികളൊന്നും നടത്തിയിട്ടില്ല. 2023 ജൂലൈയിലെ പ്രളയത്തിലും കരയുടെ കുറെ ഭാഗങ്ങൾ ഇടിഞ്ഞിരുന്നു.
നീർപ്പാലത്തിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും നദീതീരത്തു സംരക്ഷണഭിത്തിയും നിർമിക്കാൻ നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

