പത്തനാപുരം∙ മാൻഹോളിൽ വീണ യാത്രക്കാരിക്ക് രക്ഷകരായി ചുമട്ടു തൊഴിലാളികൾ. രാവിലെ 10.30ന് ചന്തയിൽ നിന്നും പ്രധാന റോഡിലേക്ക് നടന്നുവരുമ്പോഴാണ് മാൻഹോളിൽ വീണത്.
ഒരാൾക്ക് കഷ്ടിച്ച് ഉള്ളിലേക്ക് കടക്കാൻ കഴിയുന്ന പതിനഞ്ച് അടി താഴ്ചയുള്ള മാൻഹോളിലേക്ക് വീണ ഇവരുടെ കഴുത്ത് മുതൽ മാത്രമാണ് പുറത്തേക്ക് കാണാൻ കഴിഞ്ഞിരുന്നത്. കാട് വളർന്നു നിൽക്കുന്നത് മൂലം റോഡിലൂടെ പോകുന്നവരാരും കണ്ടില്ല.
ഈ സമയം അതുവഴിയെത്തിയ ചുമട്ടുതൊഴിലാളികളായ രവിയും നാസറും മറ്റൊന്നും ആലോചിക്കാതെ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
ഒരു കാലും തുണിയും മറ്റും കുഴിയുടെ പുറത്തുള്ള കമ്പിയിൽ കുരുങ്ങി കിടന്നതു കൊണ്ടാണ് ഇവർ പൂർണമായും അകത്തേക്ക് വീഴാഞ്ഞത്. രവിയും നാസറും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇവരെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലോ മറ്റോ പോകാൻ കൂട്ടാക്കാതെ പത്തനംതിട്ട
ഭാഗത്തേക്കുള്ള ബസിൽ കയറി പോകുകയായിരുന്നു. എസ്ടിപിയുടെ ഭാഗമായി രണ്ട് ടാങ്കുകളെ ബന്ധിപ്പിക്കുന്നതിനായി നിർമിച്ച കണക്ടിങ് പാസേജിന്റെ ഭാഗമാണ് ഇവിടം. കാട് മൂടി കിടക്കുന്നതിനാൽ മേൽമൂടിയില്ലെന്നത് നട
വഴിയിലൂടെ പോകുന്നവർക്ക് അറിയാൻ കഴിയില്ല. ഇതിനു പരിഹാരം കാണുമെന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ഷാനവാസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

