തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തെ പരിശോധനകൾ നിർത്തിയതോടെ നഗരം നിറയെ വീണ്ടും അനധികൃത ഫ്ലെക്സ് ബോർഡുകൾ. അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ നീക്കാൻ ഹൈക്കോടതി ആവർത്തിച്ച് നിർദേശം നൽകിയിട്ടും കോർപറേഷൻ റവന്യു വിഭാഗം അനങ്ങുന്നില്ല.
ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയിട്ടുള്ള കവടിയാർ– പാളയം– കിഴക്കേകോട്ട റോഡിലാണ് ഏറ്റവും കൂടുതൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
സംസ്ഥാന സർക്കാർ, വിവിധ രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ തുടങ്ങിയവ സ്ഥാപിച്ച ബോർഡുകളാണ് നഗര സൗന്ദര്യം വികൃതമാക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കെ, സംസ്ഥാന സർക്കാർ ഉദ്ഘാടനം നടത്താനൊരുങ്ങുന്ന വിവിധ പദ്ധതികളുടെ കൂറ്റൻ ബോർഡുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ഇതുവരെ നടപ്പാക്കിയ പദ്ധതികളുടെ പ്രചാരണാർഥവും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവിന് അഭിവാദ്യം അർപ്പിച്ച് വിവിധ ജംക്ഷനുകളിൽ വിവിധ സംഘടനകൾ സ്ഥാപിച്ച ബോർഡുകളുമുണ്ട്.
പുതിയ പാർട്ടി രൂപീകരണം, വിവിധ സംഘടനകളുടെ സമ്മേളനങ്ങൾ തുടങ്ങി പുസ്തക പ്രകാശനത്തിന്റെ പ്രചരാണാർഥം സ്ഥാപിച്ച ബോർഡുകൾ വരെയുണ്ട്.
ബോർഡിന്റെ വലിപ്പം,സ്ഥാപിക്കാനുദ്യേശിക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി 7 ദിവസം മുൻപ് രേഖാമൂലം കോർപറേഷനിൽ അപേക്ഷ സമർപ്പിച്ച ശേഷം മാത്രമേ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കാവൂ എന്നാണ് കോർപറേഷന്റെ നിയമാവലി. പരിപാടി കഴിഞ്ഞ ശേഷം നിശ്ചിത സമയ പരിധിക്കുള്ളിൽ നീക്കണം എന്ന നിബന്ധനയോടെയാണ് ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകുക.
എന്നാൽ നിലവിൽ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള മിക്ക ബോർഡുകളും കോർപറേഷന്റെ അനുമതിയില്ലാതെയാണ് സ്ഥാപിച്ചിരിക്കുന്നത് എന്നാണ് വിവരം.
എന്നിട്ടും അനധികൃത ബോർഡുകൾ നീക്കാൻ റവന്യു വിഭാഗം നടപടിയെടുക്കുന്നില്ല തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ സ്വന്തം ചെലവിൽ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശം നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് ചെലവ് പരിധിയിൽ കൂടുതൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്നറിയാൻ പ്രത്യേക പരിശോധന പ്രചാരണ സമയത്ത് നടത്തിയിരുന്നു. ഇക്കാരണങ്ങളാൽ നഗരത്തിൽ ഫ്ലെക്സ് ബോർഡുകളുടെ എണ്ണം കുറവായിരുന്നു.
വോട്ടെണ്ണൽ കഴിഞ്ഞ് പുതിയ ഭരണ സമിതി അധികാരമേറ്റതിനു പിന്നാലെയാണ് വീണ്ടും അനധികൃത ബോർഡുകൾ നഗരത്തിൽ നിറഞ്ഞത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

