കൂത്താട്ടുകുളം∙ മാർക്കറ്റ് റോഡിൽ നിന്നും ട്രഷറി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ വൈദ്യുതിപോസ്റ്റ് വാഹനങ്ങളുടെ സഞ്ചാരത്തിന് തടസ്സമാകുന്നു. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും സെൻട്രൽ കവലയിലേക്ക് എത്തുന്ന റോഡാണിത്. കുത്തനെയുള്ള ഇറക്കം ഇറങ്ങി മാർക്കറ്റ് റോഡിനോടു ചേരുന്ന ഭാഗത്ത് റോഡിന്റെ കാൽഭാഗത്തോളം കയറി നിൽക്കുന്ന വൈദ്യുതി പോസ്റ്റാണ് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനു തടസ്സമാകുന്നത്.
ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ പോസ്റ്റിൽ ഇടിക്കാനും സാധ്യതയുണ്ട്.
മാർക്കറ്റ് റോഡിൽ നിന്നും ഈ റോഡിലേക്ക് കയറുന്ന ഭാഗത്ത് റോഡിന്റെ പകുതിയോളം കട്ടിങ് രൂപപ്പെട്ടിട്ടുണ്ട്. ഇതു മൂലം ഇരുചക്ര വാഹനങ്ങൾക്ക് പോസ്റ്റ് നിൽക്കുന്ന ഭാഗത്തേക്ക് ചേർന്നാണ് റോഡിലേക്ക് കയറാൻ സാധിക്കൂ.
ഇറക്കം ഇറങ്ങി വരുന്ന ഇരുചക്ര വാഹനങ്ങൾ കട്ടിങ്ങിൽ വീണ് നിയന്ത്രണം നഷ്ടമാകുന്നതു പതിവാണെന്നു നാട്ടുകാർ പറഞ്ഞു. മഴ പെയ്താൽ മാർക്കറ്റ് റോഡിൽ ഈ ഭാഗത്ത് വെള്ളക്കെട്ടും രൂക്ഷമാണ്.
വീതി കുറഞ്ഞ മാർക്കറ്റ് റോഡിന്റെ ഈ ഭാഗം തകർന്ന് കുഴികൾ രൂപപ്പെട്ട നിലയിലാണ്.
പോസ്റ്റ് മാറ്റി സ്ഥാപിക്കണം, കട്ടിങ് നികത്തി റോഡ് അറ്റകുറ്റപ്പണി നടത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ഉയരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

