മൂവാറ്റുപുഴ∙ കീച്ചേരിപ്പടി ബൈപാസ് റോഡിൽ നഗരസഭയുടെ നേതൃത്വത്തിൽ കുഴിച്ച മലിനജല കുഴി ജനങ്ങളുടെ ജീവനു ഭീഷണിയാകുന്നു. ഇഇസി മാർക്കറ്റ് ബൈപാസ് റോഡിൽ കീച്ചേരിപ്പടിക്കു സമീപം നിർമിച്ച വലിയ കുഴിയാണു വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും മരണക്കുഴിയായി മാറിയത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു മലിനജലം ഒഴുക്കിവിടുന്നതിലെ തടസ്സം നീക്കാൻ കുഴി നിർമിച്ചത്.
മലിന ജലം ഒഴുക്കി വിടുന്നതിനുള്ള തടസ്സം പരിഹരിച്ചെങ്കിലും കുഴി മൂടാൻ നഗരസഭ അധികൃതർ തയാറായിട്ടില്ല. പത്തു വാഹനങ്ങളാണ് 7 മാസത്തിനിടെ ഈ കുഴിയിൽ വീണത്.
കാറുകൾ, ഓട്ടോറിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവ കുഴിയിൽ വീണ് അപകടം ഉണ്ടായി. ഇതുവരെ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെങ്കിലും പലർക്കും ഗുരുതര പരുക്കേറ്റു.
ചിലർ ഇപ്പോഴും ചികിത്സയിലുമാണ്.
നിലവിൽ നാട്ടുകാർ ചേർന്നു കുഴിക്കു ചുറ്റും നിർമിച്ച താൽക്കാലിക വേലിയാണ് ഏക സുരക്ഷാ കവചം. രാത്രി ഈ വഴി വരുന്നവർക്കു കുഴിയും വേലിയും വലിയ ഭീഷണിയാണ്.
പലതവണ നഗരസഭയിൽ പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. വലിയൊരു ദുരന്തം ഉണ്ടാകാൻ കാത്തിരിക്കുകയാണ് അധികൃതർ എന്നാണു നാട്ടുകാർ ആരോപിക്കുന്നത്.
ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ബൈപാസ് റോഡിലെ ഈ അപകടാവസ്ഥ പരിഹരിക്കാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

