പൂരത്തിന്റെ മണ്ണിൽ കുട്ടികളുടെ കലാപൂരത്തിനാണ് ഇന്നു തിരിതെളിയുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യവേദിയായി പൂരപ്പറമ്പായ തേക്കിൻകാട് മൈതാനം തിരഞ്ഞെടുത്തതും അതുകൊണ്ടാണ്.
അഞ്ചു രാപ്പകലുകൾ നീളുന്ന ഈ മഹാമേള മതനിരപേക്ഷ കേരളത്തിന്റെ സാംസ്കാരിക കരുത്ത് വിളിച്ചോതുന്ന വേദികളായി മാറും. വൈവിധ്യങ്ങളെ തകർത്ത് ഏകതാനത അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന വർത്തമാനകാലത്ത്, വൈജാത്യങ്ങളെ സംരക്ഷിക്കാനും ആഘോഷിക്കാനുമുള്ള നമ്മുടെ പോരാട്ടം കൂടിയാണിത്.
ഇത്തവണത്തെ കലോത്സവം ‘ഉത്തരവാദിത്ത കലോത്സവം’ എന്ന പുതിയ ആശയത്തിലാണ് സംഘടിപ്പിക്കുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി സ്വന്തം കുപ്പികൾ കരുതുക, പോഷകസമൃദ്ധമായ ഭക്ഷണം മാത്രം വിളമ്പുക എന്നിവയാണ് പ്രധാന സവിശേഷതകൾ. കലോത്സവങ്ങൾ കേവലം മത്സരവേദികളല്ല, സാംസ്കാരിക വിനിമയ പാഠശാലയാണ്.
കുട്ടികൾ നിർഭയമായി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കട്ടെ. സമ്മർദമേതുമില്ലാതെ വേദികളിൽ മികവിന്റെ പാരമ്യത്തിലെത്താൻ സ്വയം സമർപ്പിക്കുകയേ വേണ്ടൂ. നമുക്കിതൊരു മികവിന്റെ ഉത്സവമാക്കി മാറ്റാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

