പുന്നപ്ര ∙ കുടുംബശ്രീ ജില്ലാ മിഷന്റെ ബഡ്സ് ഫെസ്റ്റ് ‘മിന്നാരം’ പറവൂർ ഇഎംഎസ് കമ്യൂണിറ്റി ഹാളിൽ ആരംഭിച്ചു. ഇന്ന് സമാപിക്കും. 26 സ്ഥാപനങ്ങളിൽ നിന്നായി 21 ഇനങ്ങളിൽ 169 പേർ മത്സരിക്കുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.രതീഷ്കുമാർ അധ്യക്ഷനായി.
ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്.രഞ്ജിത്ത്, രശ്മി ഷിബു, ഇന്ദുലേഖ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ് എന്നിവർ പ്രസംഗിച്ചു.
പ്രഛന്നവേഷം, നാടോടിനൃത്തം, ലളിതഗാനം, നാടൻ പാട്ട്, പദ്യപാരായണം, പെൻസിൽ ഡ്രോയിങ്, പെയ്ന്റിങ്, പേപ്പർ ക്രാഫ്റ്റ് ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു. ഇന്ന് 4ന് സമാപന സമ്മേളനം എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും.
സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

