ചങ്ങനാശേരി ∙ കനത്ത ചൂടിന് ആശ്വാസമായി മഴ. മഴയിൽ നഗരം വെള്ളത്തിൽ മുങ്ങി. പി.പി.ജോസ് റോഡ്, എംസി റോഡിൽ എസ്ബി കോളജിനു സമീപം, രാജേശ്വരി കോംപ്ലക്സ് ജംക്ഷൻ, എസി റോഡിൽ പെരുന്ന ഭാഗം തുടങ്ങി നഗരത്തിലെ വിവിധയിടങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി.
ഒരു മണിക്കൂറോളം നേരം ശക്തമായ മഴ പെയ്തു. ഓടകളും കലുങ്കുകളും അടഞ്ഞതോടെയാണ് പലയിടത്തും വെള്ളക്കെട്ടുണ്ടായത്.
രാജേശ്വരി ജംക്ഷനിലെ വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനു കാരണമായി. മലേക്കുന്ന് ഭാഗത്ത് നിന്നുള്ള വെള്ളം ഓട
കവിഞ്ഞാണ് ഒഴുകി എത്തിയത്.
പി.പി.ജോസ് റോഡ് വെള്ളത്തിൽ മുങ്ങിയതോടെ കോളജുകളിലെ വിദ്യാർഥികൾ വലഞ്ഞു. ഇവിടെ വെള്ളം ഒഴുകി പോകാൻ കൃത്യമായ സംവിധാനമില്ലാത്തതാണ് വെള്ളക്കെട്ട് പതിവാകാൻ കാരണം. ചങ്ങനാശേരി നഗരസഭാധ്യക്ഷൻ ജോമി ജോസഫിന്റെ നേതൃത്വത്തിൽ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിൽ പരിശോധന നടത്തി.
ഓടകളും കലുങ്കുകളും കൃത്യമായി നവീകരിക്കുമെന്ന് ജോമി ജോസഫ് പറഞ്ഞു. കൗൺസിലർ കുഞ്ഞുമോൻ പുളിമൂട്ടിൽ, നഗരസഭ സെക്രട്ടറി എന്നിവരും ഒപ്പമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

