ചെറുപുഴ ∙ താബോർ-കോഴിച്ചാൽ റോഡിലെ ടാറിങ് തകർന്നതോടെ വാഹനഗതാഗതം ദുസ്സഹമായി മാറി. നൂറുകണക്കിനു വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന റോഡിന്റെ പല ഭാഗങ്ങളും തകർന്നതോടെ ചെറുവാഹനങ്ങൾക്കൊന്നും ഇതുവഴി യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. കോഴിച്ചാൽ ഭാഗത്തു നിന്നുമുള്ള യാത്രക്കാർക്ക് ഉദയഗിരി, ആലക്കോട്, ഇരിട്ടി, തളിപ്പറമ്പ് ഭാഗങ്ങളിൽ എളുപ്പത്തിൽ എത്താൻ സാധിക്കുന്ന റോഡാണിത്.
ഇരുചക്രവാഹനങ്ങളേയും ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളേയും ആശ്രയിച്ചാണു പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. എന്നാൽ റോഡ് തകർന്നു കുഴികൾ രൂപപ്പെട്ടതോടെ ചെറുവാഹനങ്ങളിൽ ഒന്നും തന്നെ യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.
മലയോരമേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന റോഡുകൂടിയാണിത്.
തകർന്നു കിടക്കുന്ന റോഡ് നവീകരിക്കണമെന്നാവശ്യത്തിനു ഏറെ കാലപ്പഴക്കം ഉണ്ടെങ്കിലും തുടർനടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ലെന്നു ആക്ഷേപമുണ്ട്. പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ചെറുപുഴ പഞ്ചായത്തിൽ പുതുതായി അധികാരത്തിലേറിയ ഭരണസമിതിയിൽ പ്രതീക്ഷ അർപ്പിച്ചു കാത്തിരിപ്പു തുടരുകയാണു നാട്ടുകാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

