പെരുമ്പാവൂർ ∙ ആനയുടെയും കാട്ടുപന്നിയുടെയും ശല്യത്തിനു പുറമേ കുറുക്കന്റെയും ശല്യത്തിൽ വലഞ്ഞു കോടനാട് നിവാസികൾ. കോടനാട് അഭയാരണ്യത്തോടു ചേർന്നുള്ള വനാതിർത്തിയിലെ താമസക്കാർക്കാണു കുറുക്കൻ ശല്യം ദുരിതമായിരിക്കുന്നത്.
ആനയുടെയും കാട്ടുപന്നിയുടെയും ശല്യമുള്ള സ്ഥലമാണിത്.
തെരുവ്നായ്ക്കളെയും വളർത്തു നായ്ക്കളെയും കുറുക്കൻ കടിക്കും. കുറുക്കന്മാരുടെ കടിയിൽ നിന്നും ‘പേ’ വിഷബാധ പടരും. വനാതിർത്തിയിലുള്ള കാട്ടിലും തരിശുപാടത്തുമാണു കുറുക്കൻമാർ രാത്രിയിൽ എത്തുന്നത്.
താൽക്കാലിക പരിഹാരമായി വനാതിർത്തിയിലെ കാടും അടിക്കാടും വെട്ടിനീക്കണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ടതായി കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കൽ അറിയിച്ചു. ടൂറിസം പദ്ധതികൾ നടപ്പാക്കി മേഖലയിൽ ആൾപ്പെരുമാറ്റം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

