പൂച്ചാക്കൽ ∙ വിനോദസഞ്ചാര മേഖലയ്ക്ക് പ്രാധാന്യം നൽകാൻ പെരുമ്പളം. പെരുമ്പളം പാലം വന്നതിനു ശേഷമുള്ള മാറ്റങ്ങളും വികസന സാധ്യതകളും ആലോചിച്ചതിലാണ് വിനോദ സഞ്ചാര മേഖലയ്ക്ക് കൈ കൊടുക്കാൻ പഞ്ചായത്തിൽ ധാരണയായിരിക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന പെരുമ്പളം പഞ്ചായത്ത് കമ്മിറ്റിയുടെ യോഗത്തിൽ വിശദമായ ചർച്ച നടത്തി നടപടികളിലേക്കും തീരുമാനങ്ങളിലേക്കും നീങ്ങും.റിസോർട്ട്, ഹോം സ്റ്റേ, വിനോദസഞ്ചാര ബോട്ടുകൾ, വ്യവസായങ്ങൾ തുടങ്ങിയവയ്ക്ക് കൂടുതൽ പ്രോത്സാഹനം നൽകും.
പഞ്ചായത്തിന്റെ തനത് വരുമാനം വർധിപ്പിക്കുന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഉത്തരവാദിത്വ ടൂറിസം പദ്ധതി ഇതിനോടകം പെരുമ്പളത്ത് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ച്, ടൂറിസം മിഷന്റെ സഹായത്തോടെ കൂടുതൽ പദ്ധതികൾ ആലോചിക്കുമെന്ന് പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.
ഗിരീഷ് പറഞ്ഞു. പെരുമ്പളത്തിനായി ടൂറിസം ഡയറക്ടറി നിർമാണം തുടങ്ങിയിട്ടുണ്ട്. പെരുമ്പളത്തിന്റെ ചരിത്രം, പെരുമ്പളം കുടംപുളി, പെരുമ്പളം തേങ്ങ, വിവിധ കൃഷികൾ, കക്ക നീറ്റൽ, മത്സ്യബന്ധനം, കാവുകൾ, ആരാധനാലയങ്ങളുടെ വിശേഷങ്ങൾ, കലാരൂപങ്ങൾ തുടങ്ങിയവയെല്ലാം ഡയറക്ടറിയിൽ ഉൾപ്പെടുന്നുണ്ട്.
പെരുമ്പളം പാലം നിർമാണം പൂർത്തിയായിട്ടുണ്ട്. പെരുമ്പളം ഭാഗത്തെ അപ്രോച്ച് റോഡുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്.
അടുത്ത മാസം ഉദ്ഘാടനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

