കൊച്ചി ∙ സംസ്ഥാനത്തെ ജലാശയങ്ങളിൽ വ്യാപിക്കുന്ന കുളവാഴ ഭീഷണി നേരിടാനുള്ള ബദൽ മാർഗങ്ങൾ നിർദേശിച്ചു ജെയിൻ സർവകലാശാല ഫ്യൂച്ചർ കേരള മിഷൻ ‘ഹയാകോൺ 1.0’ രാജ്യാന്തര സമ്മേളനം. ജെയിൻ സർവകലാശാല കൊച്ചി ക്യാംപസിൽ നടക്കുന്ന സമ്മേളനം ഇന്നു സമാപിക്കും.കുളവാഴയെ കളയായി കണ്ടു നശിപ്പിക്കുന്നതിനു പകരം ഉപജീവന മാർഗമാക്കി മാറ്റാൻ ബംഗ്ലദേശിലെ ഗ്രാമീണ ജനതയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യയിലെ ബംഗ്ലദേശ് ഹൈക്കമ്മിഷണർ മുഹമ്മദ് റിയാസ് ഹമീദുല്ല പറഞ്ഞു. കുളവാഴ വ്യാപനം സൃഷ്ടിക്കുന്ന പരിസ്ഥിതി വെല്ലുവിളികൾക്കു രാജ്യാതിർത്തികളില്ലെന്നും ഇതിനു സുസ്ഥിര പരിഹാര മാർഗങ്ങൾ ആവശ്യമാണെന്നും ദക്ഷിണാഫ്രിക്കൻ ഹൈക്കമ്മിഷനിലെ പൊളിറ്റിക്കൽ ആൻഡ് ഇക്കണോമിക് റിലേഷൻസ് ഫസ്റ്റ് സെക്രട്ടറി ഖാത്തുഷെലോ തഗ്വാന പറഞ്ഞു.
അചെന്യോ ഇദാചാബ ഒബാറോ (നൈജീരിയ), ജോസഫ് എൻഗുതിരു (കെനിയ), ശ്രുതി പ്രകാശ് (ഇന്തൊനീഷ്യ) തുടങ്ങിയവർ കുളവാഴയിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന വിജയകരമായ മാതൃകകളെ കുറിച്ചു വിശദീകരിച്ചു.
ന്യൂകാസിൽ സർവകലാശാലയിലെ സ്കൂൾ ഓഫ് കംപ്യൂട്ടിങ് അസോഷ്യേറ്റ് പ്രഫസർ ഡോ. ദീപായൻ ഭൗമിക്, ഇന്തോ ജർമൻ ജൈവ വൈവിധ്യ പദ്ധതിയിലെ പ്രോജക്ട് നിധി ഉപദേഷ്ടാവ് ഉൽകർഷ് ലാൽ, കേളചന്ദ്ര ഗ്രൂപ്പിലെ റോണി തോമസ്, നിസ്റ്റ് ചീഫ് സയന്റിസ്റ്റ് ഡോ.
രാജീവ് കെ. സുകുമാരൻ, സിഎസ്ഐഒ സീനിയർ സയന്റിസ്റ്റ് സൗരവ് കുമാർ പാണ്ഡെ,
സെഡാർ മാനേജിങ് ഡയറക്ടർ അലോക് തോമസ്, ഹോപ് ഡയറക്ടർ വിക്ടർ രാജ്, ഐക്രിസാറ്റിലെ ഡോ.
അവിരാജ് ദത്ത, വെറ്റ്ലാൻഡ്സ് ഇന്റർനാഷനൽ സൗത്ത് ഏഷ്യ ഡയറക്ടർ ഡോ. റിതേഷ് കുമാർ, പരിസ്ഥിതി പ്രവർത്തകൻ രാജീവ് രാമൻ, ബയോവിക് ഓർഗാനിക്സ് സിഇഒ ഹർഷവർധൻ ചന്ദോക്, സംസ്ഥാന തണ്ണീർത്തട
അതോറിറ്റി അംഗം സുനിൽ പാമിദി, ഹരിത കേരളം മിഷൻ പ്രതിനിധി എസ്.യു. സഞ്ജീവൻ, ആലപ്പുഴ എസ്ഡി കോളജിലെ ഡോ.
ബിന്ദു, കണ്ണൂർ ഫെറി ട്രസ്റ്റിലെ ഡോ. റോജിത്ത് തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.
കരട് നയരേഖ ഇന്ന്
കുളവാഴ സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടാനുള്ള നയ രൂപീകരണത്തെ കുറിച്ചുള്ള ചർച്ചകൾ ഇന്നു നടക്കും.
ഉച്ചയ്ക്ക് ശേഷം 2.30നു സമാപന സമ്മേളനം ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

