വൈക്കം∙ സ്കൂട്ടർ മോഷണം അന്വേഷിച്ചെത്തിയ പൊലീസ്, മോഷ്ടിച്ച മറ്റൊരു ബൈക്കുമായി പ്രതിയെ പിടികൂടി. വൈക്കം ചെമ്മനത്തുകര പുത്തൻപറമ്പിൽ വി.പി.അർജുനെ(23) ആണ് പിടികൂടിയത്.
വൈക്കം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ പി.എസ്.ശ്രീജോവ്, ജോസ് മാത്യു, തൃശൂർ നെടുപുഴ പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ തലയോലപ്പറമ്പ് മൈ സിനിമാസിന്റെ സമീപത്തുനിന്നാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ചെമ്മനത്തുകര നാറാണത്ത് പാടശേഖരത്തിന് സമീപത്തുനിന്ന് സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് വൈക്കം പൊലീസ് നടത്തിയ അന്വേഷണത്തിൽ നെടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നു മോഷണം പോയതാണെന്ന വിവരം ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവ് വൈക്കം ചെമ്മനത്തുകര സ്വദേശിയാണെന്നു മനസ്സിലാക്കി. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി തലയോലപ്പറമ്പ് മൈ സിനിമാസിലുണ്ടെന്നു മനസ്സിലാക്കി.
ഇവിടെനിന്നു പ്രതിയെ പിടികൂടിയപ്പോഴാണ് ചാലക്കുടിയിൽനിന്നു മോഷ്ടിച്ച മറ്റൊരു ബൈക്ക് കണ്ടെത്തിയത്. മോഷ്ടിച്ച ബൈക്ക് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുപുഴ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇതിനു മുൻപും അർജുൻ മോഷണക്കേസിൽ പിടിയിലായിട്ടുള്ളതായി പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

