ചെറുതോണി ∙ ഇടുക്കി പാർക്കിനു സമീപം രാത്രി കടുവയെ കണ്ടെന്ന ലോറി ഡ്രൈവറുടെ മൊഴിയുടെ പശ്ചാത്തലത്തിൽ ഇന്നലെയും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ. നഗരംപാറ റേഞ്ചിലെയും വാഴത്തോപ്പ്, വൈരമണി സ്റ്റേഷനുകളിലെയും ജീവനക്കാരുടെയും വാച്ചർമാരുടെയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
എന്നാൽ സംശയിക്കത്തക്കതായി യാതൊന്നും കണ്ടെത്താനായില്ലന്നു റേഞ്ച് ഓഫിസർ ടി.രഘുലാൽ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയിൽ ലോറി ഡ്രൈവർ കടുവയെ കണ്ടെന്നു മൊഴി നൽകിയ ശേഷം ഇതുവരെ പ്രദേശത്ത് മറ്റാരും ഇത്തരത്തിലൊരു വിവരം കൈമാറിയിട്ടില്ല. പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിയിട്ടും കടുവയുടേതെന്നു സംശയിക്കുന്ന കാൽപാടുകളോ മറ്റ് സൂചനകളോ ലഭിച്ചിട്ടുമില്ല.
ഇടുക്കി പാർക്കിലെയും സമീപ പ്രദേശങ്ങളിലെയും ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലെയും മറ്റും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഇത്തരത്തിലുള്ള ഒരു ദൃശ്യം പോലും ലഭിച്ചിട്ടില്ല.
ഇതിനു പുറമേ, പ്രദേശത്തെ വളർത്തു മൃഗങ്ങൾക്കുനേരെ ആക്രമണങ്ങളും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ആശങ്കയ്ക്ക് വകയില്ലെങ്കിലും തിരച്ചിൽ തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്നലെ ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ പ്രദേശത്ത് വ്യാപകമായ ഡ്രോൺ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പരിശോധന തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

