കുമരകം ∙ വേമ്പനാട്ടു കായലോരത്തൊരു പ്രണയ സാഫല്യം. മലയാളി സൂപ്പർ മോഡലും സൗന്ദര്യവർധക ഉൽപന്ന നിർമാണ കമ്പനി ലൊറിയാലിന്റെ ആഗോള അംബാസഡറുമായ നിധി സുനിലിനെ ജൂത യുവാവായ നോഹ താലി ചാർത്തി. കുമരകം ലേക്ക് റിസോർട്ടിൽ കഴിഞ്ഞ 2 ദിവസമായാണ് വിവാഹച്ചടങ്ങുകൾ നടന്നത്.
ഇന്നലെയായിരുന്നു വിവാഹം. റിസോർട്ടിലെ 65 മുറികൾ പൂർണമായും ബുക്ക് ചെയ്തിരുന്നു.
നൂറിലേറെ രാജ്യാന്തര അതിഥികൾ ഉൾപ്പെടെ 150 പേർ പങ്കെടുത്തു.
അമേരിക്കയിലാണ് ഇരുവരും താമസിക്കുന്നത്. അവിടെവച്ചു പരിചയപ്പെട്ട
ഇവർ ഏറെ നാളത്തെ പ്രണയത്തിനു ശേഷം, കേരളത്തിൽ വച്ച് വിവാഹം എന്ന മോഹം കുമരകത്ത് സഫലമാക്കുകയായിരുന്നു. ഫാഷൻ മാസിക വോഗിന്റെ മോഡൽ ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ നേടിയിട്ടുള്ള നിധി ഹിന്ദി ചലച്ചിത്രം കാഷ്, ഗംഗുഭായ് തുടങ്ങിയവയിൽ അഭിനയിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

