ആളൂർ ∙ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആളൂർ പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ റോഡിന്റെ ഇരുവശത്തുമായി നൂറിലധികം വാഹനങ്ങളാണ് നിരന്നു കിടക്കുന്നത്. വലിയ വാഹനങ്ങൾ കാടുമൂടിയ നിലയിലാണ്.
ഇരുചക്രവാഹനങ്ങൾ കൂടാതെ റോഡിന്റെ പകുതിയോളം കവർന്ന് വലിയ വാഹനങ്ങളും യാത്രയ്ക്ക് തടസ്സമായി ഇട്ടിരിക്കുകയാണ്. വർഷങ്ങളായി കാടുമൂടി കിടക്കുന്ന വാഹനങ്ങൾക്കിടയിൽ ഇഴജന്തുക്കളുടെ താവളമാണന്ന് നാട്ടുകാർ പറയുന്നു.
റെയിൽവേ മേൽപാലം വന്നശേഷം ബസുകളോ, ഭാരവാഹനങ്ങളോ ഇതു വഴി ഇല്ലാത്തതിനാലാണ് ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നത്.
യാത്രക്കാരെ റെയിൽവേ സ്റ്റേഷനിലെത്തിക്കാൻ വരുന്നവർക്ക് കുറച്ചു സമയത്തേക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. കസ്റ്റഡി വാഹനങ്ങൾക്കായി സ്ഥിരം സ്ഥലം കണ്ടെത്തണമെന്നും, അപകടകരമായ അവസ്ഥയിൽ കാട് മൂടി കിടക്കുന്ന വാഹനങ്ങൾ മാറ്റി റെയിൽവേ സ്റ്റേഷൻ റോഡ് ശുചീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

