ഉപ്പള ∙ തലപ്പാടിയിൽ കേരള ആർടിസി ബസിനു കല്ലെറിഞ്ഞതിനു പിടികൂടി പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചയാൾ മരിച്ചനിലയിൽ. ഉപ്പള കുതുക്കോട്ടിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഹമീദ് അലിയെയാണ് (65) ഫ്ലാറ്റിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി തലപ്പാടി അതിർത്തിയിൽ ബസിനു കാത്തുനിന്നിട്ടും നിർത്താതെ പോയതിനെ തുടർന്ന് ബസിന് നേരെ കല്ലെറിഞ്ഞ് കേസിലാണ് ഹമീദിനെ പൊലീസ് പിടികൂടിയത്. ബസിന്റെ പിൻഭാഗത്തെ ചില്ല് തകർന്നിരുന്നു.
അന്വേഷണത്തിൽ ഉള്ളാൾ സ്റ്റേഷന്റെ പരിധി ആയതിനാൽ കേസ് ഉള്ളാൾ പൊലീസിന് കൈമാറി ഇയാളെ വിട്ടയച്ചിരുന്നു.
ബുധനാഴ്ച രാവിലെ 9.30നാണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ ഹമീദ് അലി വർഷങ്ങളായി ഉപ്പളയിലാണ് താമസം.
ഭാര്യ തമിഴ്നാട്ടിലെ മകളുടെ വീട്ടിൽ പോയിരുന്നു.വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ഭാര്യ ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനാൽ അടുത്ത താമസക്കാരെ ഫോൺ വിളിച്ച് ഫോൺ ഹമീദ് അലിക്ക് കൊടുക്കാനായി എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: ഖമറുന്നിസ.
മക്കൾ: അലി, സുലൈമാൻ, ഹനിസ, അസ്ന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

