എന്നാൽ, സർക്കാരിന്റെ പല പദ്ധതികളും ഇഴഞ്ഞു നീങ്ങുന്നതിനാൽ 685 കോടിയിൽ വളരെക്കുറച്ചു തുക മാത്രമേ ഇനിയുള്ള ദിവസങ്ങളിൽ കൈപ്പറ്റാൻ കഴിയൂ എന്നാണു സൂചന. വനം വകുപ്പിനു കീഴിലെ റാപ്പിഡ് റെസ്പോൺസ് യൂണിറ്റ് രൂപീകരണം, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, കൃഷി വകുപ്പിനു കീഴിലെ ഗുണഭോക്താക്കൾക്ക് സോളർ പമ്പുകൾ വിതരണം ചെയ്യൽ, കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം, കനാൽ നവീകരണം, നെൽവയലുകളുടെയും കുളങ്ങളുടെയും പുനരുദ്ധാരണം, സാമൂഹികനീതി വകുപ്പിനു കീഴിലെ വിവിധ പദ്ധതികൾ, 12 ജില്ലകളിൽ സ്മാർട് കൃഷി ഭവനുകൾ സ്ഥാപിക്കൽ, മനുഷ്യ വന്യജീവി സംഘർഷം തടയുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയ്ക്കാണു നബാർഡ് പണം അനുവദിച്ചത്.
പാലങ്ങളുടെ നിർമാണത്തിനും കൃഷി ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതിനായി ഗോഡൗണുകൾ സ്ഥാപിക്കുന്നതിനും നബാർഡ് പണം അനുവദിച്ചിരുന്നു.
മാലിന്യ സംസ്കരണ പദ്ധതിക്ക് തദ്ദേശ വകുപ്പിനും ഫണ്ട് നൽകാമെന്ന് അറിയിച്ചിരുന്നു. ഇൗ പദ്ധതികളൊക്കെ പൂർത്തീകരിച്ച് ബിൽ സമർപ്പിക്കേണ്ടത് കഴിഞ്ഞ ഡിസംബർ 21ന് ആയിരുന്നു.
എന്നാൽ, 900 കോടി അനുവദിച്ചതിൽ 215 കോടിയുടെ ബില്ലുകൾ സമർപ്പിക്കാനേ ഇതുവരെ വകുപ്പുകൾക്കു കഴിഞ്ഞിട്ടുള്ളൂ.
ചില വകുപ്പുകൾ പദ്ധതിക്കു തുടക്കമിട്ടിട്ടു പോലുമില്ല. പലവട്ടം ഓർമിപ്പിച്ചിട്ടും ബില്ലുകൾ കിട്ടാത്തതിനാലാണ് നബാർഡ് ഒടുവിൽ സർക്കാരിനു കത്തു നൽകിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം ബില്ലുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് വകുപ്പുകൾ നൽകുന്ന വിശദീകരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

