പാലക്കാട് ∙ ചികിത്സപ്പിഴവു മൂലം വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശന ഒഴിവുപാറയിലെ ഒൻപതു വയസ്സുകാരി വിനോദിനിക്കു പഠനസഹായമായി പ്രതിമാസം 4,000 രൂപ നൽകുമെന്നു കെ.ബാബു എംഎൽഎ കുടുംബത്തെ അറിയിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ സ്പോൺസർഷിപ് പദ്ധതി പ്രകാരം പരിരക്ഷ നൽകുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് എംഎൽഎ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്തത്.
പല്ലശ്ശനയിൽ വീടു നിർമിക്കാനുള്ള സ്ഥലം കണ്ടെത്തി നൽകാമെന്നും എംഎൽഎ കുടുംബത്തെ അറിയിച്ചു.
മിഷൻ വാത്സല്യ പദ്ധതിയിലുൾപ്പെടുത്തിയാണ് വിനോദിനിയുടെ പഠനസഹായത്തിനുൾപ്പെടെ തുക അനുവദിക്കുന്നത്. അതേസമയം, കൃത്രിമക്കൈ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നൽകുമെന്നതിനാൽ, കയ്യിന്റെ കാര്യത്തിൽ തുടർന്നുള്ള പരിപാലനത്തിനുള്ള സഹായം സർക്കാർ നൽകിയാൽ മതിയെന്നാണു കുടുംബം എംഎൽഎയെ അറിയിച്ചത്.
വി.ഡി.സതീശൻ വാഗ്ദാനം ചെയ്ത കൃത്രിമക്കൈ ഘടിപ്പിക്കാനുള്ള നടപടികളെല്ലാം ഇതിനകം പൂർത്തിയാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

