കൊടുങ്ങല്ലൂർ ∙ രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന മേത്തല വി.പി.തുരുത്തിൽ ജല അതോറിറ്റിയുടെ പൈപ്പിൽ നിന്നു ശുദ്ധജലം ഉൗറ്റിയെടുത്ത കേസിൽ ഭൂവുടമയിൽ നിന്നു പിഴ ചുമത്തി. ഭൂവുടമ വി.പി.തുരുത്ത് തേമാലിപറമ്പിൽ ഷിനിൽ ഷാദിന് 1.36 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
പുഴയോരത്തെ വീടിനോട് ചേർന്നു 80,000 ലീറ്റർ സംഭരണ ശേഷിയുള്ള ഭൂഗർഭ ടാങ്ക് നിർമിച്ചാണ് വെള്ളം ഉൗറ്റിയെടുത്തിരുന്നത്. പുഴയിൽ നിന്ന് അനധികൃതമായി വാരിയെടുക്കുന്ന മണൽ കഴുകുന്നതിനാണ് വെള്ളം ഉപയോഗിച്ചിരുന്നത്. ആഴ്ചയിൽ രണ്ടു ദിവസം മാത്രം വെള്ളം ലഭിക്കുന്ന ഇവിടെ ജല അതോറിറ്റി പൈപ്പ് മാത്രമാണ് നാട്ടുകാരുടെ ആശ്രയം.
ശുദ്ധജലക്ഷാമവും അടിക്കടി വെള്ളത്തിൽ ഉപ്പ് കലർന്നു വരുന്നതും ശ്രദ്ധയിൽ പെട്ട നാട്ടുകാർ രണ്ടു വർഷം മുൻപ് പരാതി നൽകിയതാണ്.
ഇതുവരെ അധികൃതർ തിരിഞ്ഞു നോക്കിയിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ടു ജല അതോറിറ്റി അധികൃതർ കൊടുങ്ങല്ലൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നു ശുദ്ധജലം ദുരുപയോഗം ചെയ്ത ഷിനിൽ ഷാദിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.
ഷിനിൽ ഷാദിന് ജല അതോറിറ്റി ചുമത്തിയ പിഴ നോട്ടിസ് ഇന്നു രേഖാമൂലം കൈമാറുമെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു. ജല അതോറിറ്റിയുടെ പരാതിയിൽ ഷിനിൽ ഷാദിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.
കൂടുതൽ പരിശോധിച്ചു നടപടിയെടുക്കുമെന്നു അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

