കുറവിലങ്ങാട്∙ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ഓർഡിനറി ബസിൽ ഇടിച്ചുകയറി 4 കുട്ടികൾ ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു. ഒരാൾക്ക് സാരമായി പരുക്കേറ്റു.
ഇന്നലെ വൈകിട്ട് 3ന് എംസി റോഡിൽ കുറവിലങ്ങാട് കോഴാ ബ്ലോക്ക് ഓഫിസിനു മുന്നിലായിരുന്നു അപകടം.
പരുക്കേറ്റ പാലക്കാട് സ്വദേശികളായ എം.കെ.പ്രസാദ്, തനു പ്രസാദ്, കുട്ടികളായ രതുൽ കൃഷ്ണ, റിനീഷ് കൃഷ്ണ, പ്രജിത്ത്, പ്രതീഷ് എന്നീ തീർഥാടകരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്താട്ടുകുളം ഭാഗത്തുനിന്നു വരികയായിരുന്ന കാറാണ് ഇടിച്ചത്.
ബ്ലോക്ക് ജംക്ഷനിൽ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസിലേക്കു നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

